സോണിയയുടെയും രാഹുലിന്റെയും ഒത്തുതീർപ്പ് ഫലം കണ്ടില്ല; ഒഡീഷയിലും കോൺഗ്രസ് തകരുന്നു; സംസ്ഥാന പ്രസിഡന്റ് പാർട്ടി വിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സോണിയയുടെയും രാഹുലിന്റെയും ഒത്തുതീർപ്പ് ഫലം കണ്ടില്ല; ഒഡീഷയിലും കോൺഗ്രസ് തകരുന്നു; സംസ്ഥാന പ്രസിഡന്റ് പാർട്ടി വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 10:09 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പ്രദീപ് മാജി പാർട്ടി വിട്ടു. പ്രദീപിനെ വാഗ്ദാനങ്ങൾ നൽകി പാർട്ടിയിൽ പിടിച്ചുനിർത്താൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. പഞ്ചാബിലെയും ചത്തീസ്ഗഡിലേയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാതെ ഉഴലുന്ന കോൺഗ്രസ് ഹൈക്കമാന്റിന് പ്രദീപിന്റെ രാജി കൂനിൻമേൽ കുരുവായി.

പാർട്ടി പ്രസിഡന്റ് സോണിയ്‌ക്ക് അയച്ച കത്തിലാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെയ്‌ക്കുന്നതായി മുൻ എംപികൂടിയായ പ്രദീപ് മാജി വ്യക്തമാക്കിയത്. ജനസേവനമെന്ന ആശയത്തിൽ നിന്നും നേതൃത്വം പൂർണമായും അകന്നുവെന്നും ഇതുമൂലം കോൺഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാജിക്കത്തിൽ മാജി പറയുന്നു. നിസ്വാർത്ഥ ജനസേവകർക്ക് പ്രവർത്തിക്കാൻ പറ്റാത്ത പ്രസ്ഥാനമായി കോൺഗ്രസിനെ ചില നേതാക്കൾ മാറ്റിയെന്നും യോഗ്യതയില്ലാത്തവർ പാർട്ടി സ്ഥാനങ്ങളിൽ കയറിപ്പറ്റിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് കോൺഗ്രസ് പ്രസിഡന്റ് ഉയർത്തിയത്.

കേന്ദ്ര നേതാക്കൾക്കെതിരെയും രൂക്ഷമായ വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. സംഘടനാ സെക്രട്ടറിമാരായ നേതാക്കളാണ് പാർട്ടിയെ ക്ഷീണിപ്പിക്കുന്നതെന്നും ഇഷ്ടക്കാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയാണ് ഇവരുടെ പാർട്ടി പ്രവർത്തനമെന്നും പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ചുരുക്കം ചില നേതാക്കളിലൊരാളായ പ്രദീപിന്റെ രാജി കോൺഗ്രസിന്റെ സ്ഥിതി അതി ദയനീയമാക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags: rahul congressRahul Gandhisonia gandhiINDIAN NATIONAL CONGRESS
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies