കാടിന് തീയിട്ട സംഭവം : കുറ്റക്കാരായ 24 പേരെ പരസ്യമായി തൂക്കിക്കൊന്ന് സിറിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാടിന് തീയിട്ട സംഭവം : കുറ്റക്കാരായ 24 പേരെ പരസ്യമായി തൂക്കിക്കൊന്ന് സിറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 11:18 pm IST
FacebookTwitterWhatsAppTelegram

ഡമാസ്‌കസ്:സിറിയയിൽ 24 പേരെ പരസ്യമായി തൂക്കിക്കൊന്നു.സിറിയയിൽ വ്യാപക നാശം വിതച്ച കാട്ടുതീക്ക് കാരണമായെന്ന് തെളിഞ്ഞവരെയാണ് തൂക്കിലേറ്റിയത്.ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുന്ന സിറിയയിൽ വധശിക്ഷകളും കൊലപാതകങ്ങളും സാധാരണമാണെങ്കിലും 24 പേരെ പരസ്യമായി തൂക്കിലേറ്റിയത് അത്യപൂർവ്വമായി

2020 ഒക്ടോബറിലാണ് ആയിരക്കണക്കിന് ഹെക്ടർ വനഭൂമി കത്തി നശിച്ച തീപിടുത്തം സിറിയയിൽ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടർന്നാണ് തീ പടർന്നതെന്നായിരുന്നു ആദ്യ നിഗമനം. തീ ശക്തമായതോടെ നിരവധി രാജ്യങ്ങളുടെ അതിർത്തികൾക്ക് ഭീഷണിയായി. സർക്കാർ നിയന്ത്രിത പ്രദേശങ്ങളായ ലതാകിയയിലും മധ്യ പ്രവിശ്യയായ ഹോംസിലും തീ വ്യാപക നഷ്ടമുണ്ടാക്കി. ആയിരക്കണക്കിന് ഏക്കർ വനം കത്തി നശിച്ചതിനൊപ്പം മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. തീപിടുത്തവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ കാടിന് തീയിട്ടതാണെന്ന് കണ്ടെത്തി.ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 24 പേർ പിടിയിലായത്.

വിചാരണയ്‌ക്കിടെ 24 പേരും കുറ്റം സമ്മതിച്ചിരുന്നതായി നീതിന്യായ വകുപ്പ് വ്യക്തമാക്കി.രാജ്യത്തിന്റെ പൊതുസ്വത്തുക്കൾ നശിപ്പിക്കപ്പെട്ട സംഭവം തീവ്രവാദത്തിന് സമാനമാണെന്ന് കോടതി വിലയിരുത്തി.ഭീകരവാദ കുറ്റം ചുമത്തിയാണ് 24 പേർക്കും വധശിക്ഷ വിധിച്ചത്. ഇതേ കേസിൽ തന്നെ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ 9 പേർക്ക് ജയിൽ ശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്തവർക്കുള്ള ജയിൽ ശിക്ഷ 10 മുതൽ 12 വർഷം വരെയാണെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച വധശിക്ഷയ്‌ക്ക് വിധേയരായവരിൽ 2020 അവസാനത്തോടെ തടവിലാക്കപ്പെട്ടവരും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇവർ തീ വെക്കാനുള്ള പദ്ധതിയിട്ടിരുന്നതായി സമ്മതിച്ചതായി നീതിന്യായ മന്ത്രാലയം പറഞ്ഞു.280 പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബാധിച്ച തീപിടുത്തത്തിൽ 370 വീടുകൾ നശിച്ചെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. മൊത്തം 24,000 ഹെക്ടർ (59,300 ഏക്കർ) വനങ്ങളും തോട്ടങ്ങളും തീയിൽ കത്തിനശിച്ചതായി അധികൃതർ വ്യക്തമാക്കി.

Tags: FORESTfiresyriya
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies