കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു; മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തി കുമ്മനം രാജശേഖരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു; മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തി കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2021, 10:59 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പാരിസ്ഥിതിക വിദഗ്ധനായ മാധവ് ഗാഡ്ഗിലിനെ സന്ദർശിച്ച് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. പൂനെയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കുമ്മനം രാജശേഖരൻ മാധവ് ഗാഡ്ഗിലുമായി കൂടിക്കാഴ്ച നടത്തിയത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിൽ പ്രകൃതിധ്വംസനം തുടരുന്നിടത്തോളം കാലം ദുരന്തങ്ങളും വിനാശങ്ങളും തുടർക്കഥയാവുമെന്ന തിരിച്ചറിവ് എന്നാണ് ഭരണ കർത്താക്കൾക്ക് ഉണ്ടാവുകയെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

പ്രകൃതിയെ സംരക്ഷിയ്‌ക്കാൻ പുതിയതായി നിയമങ്ങൾ ഒന്നും ഉണ്ടാക്കേണ്ടതില്ല. ഉള്ള നിയമങ്ങൾ നടപ്പിലാക്കിയാൽമതി. നിയമത്തെക്കുറിച്ച് ജനങ്ങൾക്കുള്ള അജ്ഞതയാണ് ഭരണാധികാരികളുടെ രക്ഷ. പാരിസ്ഥിതിക ദുർബല പ്രദേശം ഖനനത്തിനും കൊള്ളയ്‌ക്കും വിട്ടുകൊടുക്കുന്ന സർക്കാർ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നത്. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടിവരും. തുടർന്ന് അനുഭവിക്കാൻ വരും തലമുറ ഉണ്ടാവണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിലേക്ക്,

ഹൃദയവ്യഥയുമായി ഗാഡ്ഗിൽ.
പാരിസ്ഥിതിക രംഗത്തെ ധർമ്മാചാര്യൻ ശ്രി മാധവ് ഗാഡ്ഗിലിനെ പൂനെയിലുള്ള വസതിയിലെത്തി സന്ദർശിക്കുകയുണ്ടായി. കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതി ധ്വംസനങ്ങളുടെയും നാശനഷ്ടങ്ങളുടെയും ദുരന്തങ്ങളുടെയും വേദനിപ്പിക്കുന്ന വാർത്തകൾ കേട്ട് ദു:ഖാർത്തനായി കഴിയവെയാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്‌ക്ക് അവസരം ലഭിച്ചത്.
ഓരോ വാക്കിലും തന്റെ ഹൃദയ വ്യഥയുടെ ഒരിക്കലും താങ്ങാനാവാത്ത പ്രതിഫലനം പ്രകടമായി. കേരളനാടിന്റെ വിരിമാറ് വെട്ടിപ്പിളർന്ന് ചുടുചോര ഊറ്റികുടിച്ചും ശ്വാസം മുട്ടിച്ചും പ്രകൃതിധ്വംസനം തുടരുന്നിടത്തോളംകാലം ദുരന്തങ്ങളും വിനാശങ്ങളും തുടർക്കഥയാവുമെന്ന തിരിച്ചറിവ് എന്നാണ് ഭരണ കർത്താക്കൾക്ക് ഉണ്ടാവുക ?
ജനമനഃസാക്ഷിയുടെ മുന്നിലേക്ക് പാരിസ്ഥിതിക ധർമ്മ ഗുരു ചോദ്യങ്ങൾ ഓരോന്നായി നിരത്തിവെച്ചു. പ്രകൃതിയെ സംരക്ഷിയ്‌ക്കാൻ പുതിയതായി നിയമങ്ങൾ ഒന്നും ഉണ്ടാക്കേണ്ടതില്ല. ഉള്ള നിയമങ്ങൾ നടപ്പിലാക്കിയാൽമതി. നിയമത്തെക്കുറിച്ചു ജനങ്ങൾക്കുള്ള അജ്ഞതയാണ് ഭരണാധികാരികളുടെ രക്ഷ.
പാരിസ്ഥിതിക ദുർബല പ്രദേശം ഖനനത്തിനും കൊള്ളയ്‌ക്കും വിട്ടുകൊടുക്കുന്ന സർക്കാർ വരും തലമുറയോട് മഹാപാപമാണ് ചെയ്യുന്നത്. ഈ തലമുറ എല്ലാം അനുഭവിക്കേണ്ടിവരും. തുടർന്ന് അനുഭവിക്കാൻ വരും തലമുറ ഉണ്ടാവണമെന്നില്ല.
പ്രകൃതിയോട് യുദ്ധം ചെയ്തും കൊള്ള ചെയ്തും ഈ രീതി എത്ര നാൾ തുടരാനാവും ?’
ധാർമ്മിക രോഷം ഗാഡ്ഗിലിന്റെ വാക്കുകളിൽ പ്രതിഫലിച്ചു. ജനങ്ങൾക്ക് അധികാരമുണ്ടെന്നും സമഗ്രവും സമൂലവുമായ പരിവർത്തനത്തിന് ജനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . പ്രകൃതിയെ ധ്വംസിക്കുന്ന ഒരു പ്രവർത്തനവും ജനങ്ങൾ അനുവദിച്ചുകൂടാ. അവരാണ് പ്രകൃതിയുടെ കാവലാൾ.’
കേരള സന്ദര്ശനത്തിനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു! ‘സന്ദർശിക്കുന്നതിന് സന്തോഷമേയുള്ളൂ. നാടൻ ഭക്ഷണം കഴിച്ചും പ്രകൃതി ഭംഗി കണ്ടും കേരളത്തിൽ സമയം ചെലവഴിക്കണമെന്നുണ്ട്. ആരോഗ്യവും ചുറ്റുപാടും മെച്ചപ്പെടട്ടെ. വരാം .’
സന്ദർശനം ഒരു നവ്യാനുഭവമായി. യാത്രപറഞ്ഞു പടിയിറങ്ങുമ്പോഴും കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു.

 

Tags: Kummanam Rajasekharanmadhav gadgil
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies