ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 135.80 അടിയാണ്. 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. 3025 ഘനയടി വെള്ളമാണ് ഓരോ സെക്കൻഡിലും ഓഴുകിയെത്തുന്നത്. പ്രദേശത്ത് ഇന്നലെ രാത്രിപെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.
തമിഴ്നാട് 2150 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഇന്നലെ രണ്ട് ഷട്ടറുകൾ അടച്ചിരുന്നു. ഇപ്പോൾ ഒരു ഷട്ടറിലൂടെ സെക്കന്റിൽ നാൽപ്പതിനായിരം ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
Comments