ചെന്നൈ: 2022 ലെ ഓസ്‌കർ പുരസ്‌കാരങ്ങൾക്കുളള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നവാഗത സംവിധായകനായ പിഎസ് വിനോദ് രാജിന്റെ തമിഴ് ചിത്രം ‘കൂഴങ്ങൾ’. നടി നയൻതാരയും വിഘ്‌നേശ് ശിവനുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോട്ടർഡാമിലെ അൻപതാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ടൈഗർ അവാർഡ് ലഭിച്ച ചിത്രമാണ് കൂഴങ്ങൾ.
നിർമ്മാതാവ് വിഘ്‌നേശ് ശിവനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അച്ഛന്റെയും മകന്റെയും ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. മദ്യപാനിയായ ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഭാര്യ വീടുവിട്ട് പോകുന്നതും പിന്നീട് ഇവരെ ഒന്നിപ്പിക്കാൻ മകനും അച്ഛനും ചേർന്ന് പരിശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ സാരാംശം.
ഇന്ത്യയിൽ നിന്നുള്ള 14 ചിത്രങ്ങൾ ഇക്കുറി ഓസ്‌കറിനായി പരിഗണിച്ചിരുന്നു. അതിൽ ഒന്നായിരുന്നു മലയാളത്തിലെ നായാട്ട് എന്ന ചിത്രം. ഇതിൽ നിന്നുമാണ് കൂഴങ്ങൾ എന്ന ചിത്രത്തെ അവസാനമായി തിരഞ്ഞെടുത്തത്.
https://twitter.com/VigneshShivN/status/1451812441281613830?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1451812441281613830%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fmovies%2Fregional-cinema%2Fstory%2Ftamil-movie-koozhangal-is-india-s-official-entry-to-oscars-2022-1868456-2021-10-23















