എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്‌ഐ നേതാവ് 33 ക്രിമിനൽ കേസുകളിൽ പ്രതി; ആർഷോ സംഭവസ്ഥലത്തില്ലെന്ന വാദം പൊളിയുന്നു; ദൃശ്യങ്ങൾ പുറത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച എസ്എഫ്‌ഐ നേതാവ് 33 ക്രിമിനൽ കേസുകളിൽ പ്രതി; ആർഷോ സംഭവസ്ഥലത്തില്ലെന്ന വാദം പൊളിയുന്നു; ദൃശ്യങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2021, 08:49 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനായ വിദ്യാർത്ഥി നേതാവ് 33 ക്രിമിനൽ കേസുകളിൽ പ്രതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോയ്‌ക്കെതിരെയാണ് ഇത്രയും കേസുകൾ നിലവിലുളളത്. ഇതിൽ 30 എണ്ണവും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ്. ഒട്ടുമിക്കതും അടിപിടി കേസുകളുമാണ്.

സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു നൽകിയ പരാതിയിൽ ആർഷോയുടെ പേരും ഉണ്ട്. എന്നാൽ ആർഷോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് എസ്എഫ്‌ഐ നേതാക്കൾ പ്രചരിപ്പിച്ച ന്യായീകരണം. അതേസമയം ഇത് തെറ്റാണെന്ന് തെളിയിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നു.

സംഘർഷത്തിനിടെ ആർഷോയെ പേര് ചൊല്ലി വിളിച്ച് നിമിഷ പ്രതികരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത്രയും പേർ നിൽക്കുന്നതിനിടയിൽ ഒരാളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല. നിങ്ങൾ വിളിക്കുന്ന മുദ്രാവാക്യവും ഞങ്ങൾ വിളിക്കുന്ന മുദ്രാവാക്യവും ഒന്നാണ് ആർഷോ എന്ന് നിമിഷ പറയുന്ന ദൃശ്യങ്ങൾ അടക്കമുളള വീഡിയോയാണ് പുറത്തുവന്നത്. തന്നെ ജാതിപ്പേര് വിളിച്ചുവെന്നും ബലാത്സംഗഭീഷണി മുഴക്കിയെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് പരാതിയിൽ നിമിഷ രാജു ഉന്നയിച്ചിരിക്കുന്നത്.

വ്യാഴാഴ്ച എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന് നേതൃത്വം കൊടുത്തത് ആർഷോ ആണെന്നാണ് എഐഎസ്എഫ് ആരോപണം. എന്നാൽ എഐഎസ്എഫ് വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു എസ്എഫ്‌ഐയുടെ ഔദ്യോഗിക പ്രതികരണം. സംഭവത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ വിമർശനം ശക്തമാണ്. എതിരഭിപ്രായം പറയുന്നവരെ നിശബ്ദമാക്കാൻ എസ്എഫ്‌ഐ നടത്തുന്ന ശ്രമങ്ങളും ഗുണ്ടാ രാഷ്‌ട്രീയവും ഉൾപ്പെടെ പൊതുസമൂഹത്തിൽ വീണ്ടും ചർച്ചയാവുകയും ചെയ്തു.

Tags: SFI-AISFSFI attack
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies