ന്യൂഡൽഹി : മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട്ചെയ്യുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. 33 കാരനായ മുഹമ്മദ് തൗക്കിർ മഹ്മൂദിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്ന യുവാക്കളെ പരിശീലനത്തിനായി ഇയാൾ സിറിയയിലേക്ക് കടത്തിയിരുന്നതായി എൻഐഎ വ്യക്തമാക്കി.
രാത്രിയോടെയാണ് മഹ്മൂദിനെ എൻഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ സംഘത്തിൽപ്പെട്ട രണ്ട് പേരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി എൻഐഎ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദേശത്തു നിന്നും ഫണ്ട് സ്വീകരിച്ചാണ് ഇയാൾ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ പറഞ്ഞു. ഖുർആൻ സർക്കിൾ എന്ന ഗ്രൂപ്പ് ഇതിനായി മഹ്മൂദ് ഉണ്ടാക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നവരെ സിറിയയിലേക്ക് അയച്ചാണ് ഇയാൾ പരിശീലിപ്പിച്ചിരുന്നത്. 2013 ൽ മഹ്മൂദും ഇയാളുടെ കൂട്ടാളിയും സിറിയയിലേക്ക് കടന്നിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.
Comments