ചെന്നൈ : തമിഴ്നാട്ടിലെ പടക്കകടയിൽ തീപ്പിടുത്തം. അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് പൊട്ടിത്തെറി നടന്നത്.
പ്രദേശത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ദീപാവലിക്ക് വിൽക്കാൻ എത്തിച്ചിരുന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Comments