'സമീർ വാങ്കഡെ ഹിന്ദുവാണ്, ഇനി നുണകൾ സഹിക്കാനാകില്ല': രേഖകൾ ഉയർത്തിക്കാട്ടി ഭാര്യ ക്രാന്തി, നവാബ് മാലിക്കിന് രൂക്ഷ വിമർശനവും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സമീർ വാങ്കഡെ ഹിന്ദുവാണ്, ഇനി നുണകൾ സഹിക്കാനാകില്ല’: രേഖകൾ ഉയർത്തിക്കാട്ടി ഭാര്യ ക്രാന്തി, നവാബ് മാലിക്കിന് രൂക്ഷ വിമർശനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2021, 09:42 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ വിവാദ ആരോപണവുമായെത്തിയ മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിയ്‌ക്കിനെതിരെ ആഞ്ഞടിച്ച് ഭാര്യ ക്രാന്തി രേധ്കർ. സമീർ വാങ്കഡെ ഹിന്ദുവാണെന്ന രേഖകൾ ഉയർത്തിക്കാണിച്ചാണ് ക്രാന്തിയുടെ പ്രതികരണം. ഇനി വ്യാജപ്രചാരണങ്ങളും നുണകളും സഹിക്കാനാകില്ലെന്നും ക്രാന്തി പറഞ്ഞു.

തങ്ങൾ ഇതുവരെ ഒന്നും നിഷേധിച്ചിരുന്നില്ല… ഇപ്പോൾ പ്രചരിക്കുന്ന നുണകൾ സഹിക്കാനാവില്ല. സമീർ വാങ്കഡെയും ആദ്യ ഭാര്യയും വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരാണ്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് അവർ വിവാഹിതരായത്. ഇത് തെളിയിക്കുന്ന രേഖകളുമുണ്ട്. ഇതെങ്ങനെ വ്യാജമാകും. സമീർ ഹിന്ദുവാണെന്ന് ഇവിടെ വ്യക്തമായി എഴുതിയിട്ടുമുണ്ടെന്ന് ക്രാന്തി പറഞ്ഞു. മതം തിരുത്തിയാണ് സമീർ ജോലി നേടിയതെന്നാണ് നവാബ് മാലിക്കിന്റെ ആരോപണം. ആദ്യ ഭാര്യ ഡോ. ശബാന ഖുറേഷിയുമായുള്ള നിക്കാഹ് നാമയുടെ പകർപ്പും നവാബ് മാലിക് പുറത്തുവിട്ടിരുന്നു.

സ്വകാര്യ രേഖകൾ പൊതു മാദ്ധ്യമങ്ങളിൽ കൊണ്ടുവരാൻ നവാബ് മാലിക്കിന് എന്ത് അധികാരമാണുള്ളതെന്നും ക്രാന്തി ചോദിച്ചു. മന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ ജനങ്ങളുടെ രേഖകൾ പരസ്യപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തതെന്നും കേസിനെ സഹായിക്കാൻ വേണ്ടിയാണോ എന്നും ക്രാന്തി ചോദിച്ചു.

‘യുപിഎസ് സി പരീക്ഷയ്‌ക്ക് വേണ്ടി കുടുംബത്തിലുള്ളവർ മുഴുവൻ ജാതി മാറ്റുമെന്നാണോ കരുതുന്നത്? അത് തെറ്റാണ്. വിഡ്ഢിത്തവുമാണ്. അദ്ദേഹത്തിന്റെ ജാതി സർട്ടിഫിക്കറ്റ് മാദ്ധ്യമങ്ങളിൽ കാണിച്ചിരുന്നു. അദ്ദേഹം ഒരു താഴ്ന്ന ജാതിയിൽ നിന്നുള്ളയാളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ അനാവശ്യമായി വിമർശനവിധേയനാക്കുന്നത്’ ക്രാന്തി പറഞ്ഞു.

‘ഇനിയും വ്യക്തിപരമായ പ്രതികാരത്തിന് ശ്രമിക്കരുത്. എന്റെ കുടുംബം താങ്കൾക്ക് ഒരു ഉപദ്രവവും ചെയ്തിട്ടില്ല. താങ്കളുടെ മരുമകൻ അറസ്റ്റിലായതിന്റെ പേരിൽ ഞങ്ങളെ ആക്രമിക്കരുത്. നമുക്ക് നല്ലൊരു നിയമസംവിധാനമുണ്ട്. അവിടെ താങ്കൾക്ക് യുദ്ധം ചെയ്യാം’ മറാത്തി അഭിനേത്ര കൂടിയായ ക്രാന്തി റെഡ്കർ പറഞ്ഞു. ആദ്യ വിവാഹമോചനത്തിന് ശേഷം സമീർ വാങ്കഡെ ക്രാന്തിയെ വിവാഹം കഴിക്കുകയായിരുന്നു.

Tags: ncbaryan khanSameer Wankhede religion
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies