ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,156 പേർക്ക് കോവിഡ് കൂടി കൊറോണ സ്ഥിരീകരിച്ചു. 733 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്നു തന്നെ തുടരുന്നത് ആശ്വസമാകുന്നു. 98.20 ശതമാനമാണ് നിലവിൽ രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക്.
2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 14,021 പേരാണ് കൊറോണ രോഗമുക്തി നേടിയത് . ഇതോട് കൂടി രാജ്യത്ത് കൊറോണ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,97,339 ആയി.
നിലവിൽ 1,60,989 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ആകെ രോഗികളുടെ 0.47 ശതമാനം മാത്രമാണിത്. ഇന്ത്യയിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനം മാത്രമാണ്. പ്രതിദിന നിരക്ക് 1.25 ശതമാനവും. കഴിഞ്ഞാ ഒരു മാസത്തിലേറെയായി പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെയായി തുടരുകയാണ്. രാജ്യത്തെ രോഗവ്യാപനത്തിൽ വലിയ രീതിയിലുള്ള കുറവുണ്ടായതായാണ് ഇത് കാണിക്കുന്നത്.
Comments