സിംഹവും പട്ടിയും തമ്മിലൊരു യുദ്ധം നടന്നാൽ ആരുജയിക്കും? നിസംശയം പറായാം സിംഹമെന്ന്? എന്നാൽ അങ്ങനെ ഉറപ്പിച്ച് പറയാൻ വരട്ടെയെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ പറയുന്നത്..
ഏത് തരത്തിലുള്ള ആക്രമണമായാലും നേരിടാനുള്ള ധൈര്യം സംഭരിച്ച് മുന്നോട്ട് കുതിക്കുകയെന്നതാണ് വിജയത്തിലേക്കുള്ള വഴി. എന്നാൽ എതിരാളിയേക്കാൾ ശക്തിയുണ്ടായിട്ടും ധൈര്യം ചോർന്നുപോയതിനാൽ വിരണ്ടോടിയ സിംഹമാണ് വീഡിയോയിലൂടെ വൈറലായിരിക്കുന്നത്. ആക്രമിക്കാൻ തയ്യാറായി നിൽക്കുന്ന പെൺസിംഹത്തെ നോക്കി പട്ടി രണ്ട് കുര കുരച്ചതോടെ താൻ ആരാണെന്ന് പോലും വിസ്മരിച്ച് പിന്നോട്ടോടുകയാണ് സിംഹം. ശേഷം ഇതൊക്കെയെന്ത് എന്ന മട്ടിൽ വിജയിശ്രീലാളിതനായി മടങ്ങിവരുന്ന പട്ടി..
What’s happening?? pic.twitter.com/QMESBRVZ6f
— Susanta Nanda IFS (@susantananda3) October 28, 2021
വെറും 18 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് സിംഹത്തിന്റെയും പട്ടിയുടെയും തർക്കം ഉൾപ്പെട്ടിട്ടുള്ളത്. മൃഗങ്ങളുടെ രസകരമായ വഴക്ക് കാട്ടിൽ നടക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഒഡീഷ കേഡർ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ” എന്താണ് സംഭവിക്കുന്നതെന്ന” അടിക്കുറിപ്പോടെയാണ് അദ്ദേഹം ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായവർക്കിടയിൽ വലിയ പ്രചാരമാണ് വീഡിയോ ദൃശ്യങ്ങൾക്ക് ലഭിച്ചത്.
Comments