മോഹൻലാൽ ചിത്രം മരക്കാർ ഒടിടിയിൽ തന്നെ: ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാൽ ചിത്രം മരക്കാർ ഒടിടിയിൽ തന്നെ: ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 07:33 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടിയിൽ തന്നെ റിലീസ് ചെയ്യും. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ഫിലിം ചേംബർ നടത്തിയ സമവായ ചർച്ച പരാജയപ്പെട്ടു. തീയേറ്റർ ഉടമകളുടെ വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. ഇതോടെ ചിത്രം ഒടിടിയിൽ തന്നെയാകും പുറത്തിറങ്ങുക.

മരക്കാറിനായി ഒടിടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്ന തുക മിനിമം ഗ്യാരന്റിയായി തീയേറ്റർ ഉടമകൾ നൽകണമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. അതേസമയം നിശ്ചിത തുക നൽകാമെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു. എന്നാൽ ഈ തുകകൊണ്ട് തീയേറ്റർ റിലീസിൽ ചിത്രം വിജയിപ്പിക്കാൻ കഴിയില്ലെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. അൻപത് കൊടിയ്‌ക്ക് മുകളിൽ നിർമ്മാണ ചെലവ് വന്ന ചിത്രമാണിത്.

കേരളത്തിലെ 600 സ്‌ക്രീനുകളിൽ മരയ്‌ക്കാർ പ്രദർശിപ്പിക്കുന്നതിന് നിർമാതാവ് ആവശ്യപ്പെട്ട മിനിമം ഗ്യാരന്റി തുക നൽകാൻ കഴിയില്ല. പത്തുകോടിയോ അതിലധികമോ നിർമാതാവിന് മുൻകൂർ തുക നൽകും. മിനിമം ഗ്യാരന്റിയെന്ന വ്യവസ്ഥ എവിടെയുമില്ലെന്നും തീയേറ്റർ ഉടമകൾ അറിയിച്ചു.

തനിക്ക് തീയേറ്ററുകളിൽ നിന്നും 50 കോടി രൂപ വേണം. അതോടൊപ്പം സിനിമ തീയേറ്ററുകളിൽ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണം. ഒരോ തീയേറ്ററിൽ നിന്നും 25 ലക്ഷം നൽകണം. നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ല. ലാഭം വന്നാൽ ലാഭവിഹിതം നൽകണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ട് വെച്ചത്.തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന പക്ഷം ഒടിടി റിലീസ് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു.

Tags: marakkarantony perumbavoor
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies