തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹത്തെ പട്ടത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസം ഉണ്ടാകുകയും , രക്തസമ്മർദ്ദം ക്രമാതീതമായി ഉയരുകയും ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ഐ സിയുവിൽ ചികിത്സയിലാണ് അച്യുതാനന്ദൻ .
വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും ആശുപത്രി അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98-0) പിറന്നാള്‍ ആഘോഷിച്ചത്.
Comments