ജയിലിൽ നിന്നിറങ്ങി ഒന്നരമാസം പിന്നിടുന്നു; ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ കളഞ്ഞ് രാജ് കുന്ദ്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയിലിൽ നിന്നിറങ്ങി ഒന്നരമാസം പിന്നിടുന്നു; ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ കളഞ്ഞ് രാജ് കുന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2021, 10:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും പ്രമുഖ വ്യവസായിയുമായ രാജ് കുന്ദ്ര തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്തു. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അക്കൗണ്ടാണ് രാജ് കുന്ദ്ര ഡിലീറ്റ് ചെയ്തിരിക്കുന്നത്.

അശ്ലീലച്ചിത്ര നിർമാണ കേസിൽ രാജ് കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ചതും പുറത്തിറങ്ങിയതും ഈയടുത്ത കാലത്തായിരുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് വരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ സജീവമായിരുന്നു കുന്ദ്ര. നിരവധി വിവരങ്ങൾ പോസ്റ്റുകളിലൂടെ പങ്കുവച്ചിരുന്നു.

എന്നാൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കുന്ദ്ര പുറം ലോകവുമായി വലിയ രീതിയിൽ ബന്ധപ്പെട്ടിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളിലും നിശബ്ദനായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്.

രാജ് കുന്ദ്ര നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കഴിഞ്ഞ ജൂലൈയിലാണ്. സബ്‌സ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന, അശ്ലീല വിവരങ്ങൾ പങ്കുവക്കപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിച്ചതിനായിരുന്നു അറസ്റ്റ്. ഹോട്ട്ഹിറ്റ് മൂവീസ്, ഹോട്ട്‌ഷോട്ട്‌സ് എന്നിവയായിരുന്നു ആപ്ലിക്കേഷനുകൾ.

ഫെബ്രുവരിയിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുന്നതും ക്രൈംബ്രാഞ്ച് കേസന്വേഷിക്കുന്നതും. തുടർന്ന് ജൂലൈയിൽ കുന്ദ്ര അറസ്റ്റിലായി. ഒടുവിൽ രണ്ട് മാസത്തെ ജയിൽ വാസത്തിന് ശേഷം ഉപാധികളോടെയാണ് കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ചത്.

അറസ്റ്റിന് പിന്നാലെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയും സമൂഹ മാദ്ധ്യമങ്ങളിൽ അത്ര സജീവമായിരുന്നില്ല. കുന്ദ്രയുടെ അറ്‌സറ്റുമായി ബന്ധപ്പെട്ട ചില പ്രതികരണ പോസ്റ്റുകളാണ് ശിൽപ പങ്കുവച്ചിരുന്നത്. തന്റെ ഭർത്താവിന് നേരെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന രീതിയിലുള്ളതായിരുന്നു പോസ്റ്റുകൾ. ശിൽപയും കുന്ദ്രയും 2009ലാണ് ഒന്നിച്ച് ജീവിക്കാനാരംഭിച്ചത്. ഇരുവർക്കും രണ്ട് കുട്ടികളുണ്ട്.

Tags: raj kundra pornography case
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies