ബലാക്കോട്ടിൽ പാക് യുദ്ധവിമാനം തകർത്ത അഭിനന്ദൻ വർദ്ധമാന് സ്ഥാനക്കയറ്റം നൽകി വായുസേന ; ഗ്രൂപ്പ് ക്യാപ്റ്റനാകും; കേണൽ റാങ്കിന് തുല്യം സ്ഥാനക്കയറ്റം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബലാക്കോട്ടിൽ പാക് യുദ്ധവിമാനം തകർത്ത അഭിനന്ദൻ വർദ്ധമാന് സ്ഥാനക്കയറ്റം നൽകി വായുസേന ; ഗ്രൂപ്പ് ക്യാപ്റ്റനാകും; കേണൽ റാങ്കിന് തുല്യം സ്ഥാനക്കയറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2021, 09:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ വീരപുത്രൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് സ്ഥാനകയറ്റം.വിംഗ് കമാൻഡർ സ്ഥാനത്തുനിന്ന് വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ആയിട്ടാണ് സ്ഥാനകയറ്റം. ഇന്ത്യൻ ആർമിയിലെ കേണലിന് തുല്യമാണ്  ഗ്രൂപ്പ് ക്യാപ്റ്റൻ സ്ഥാനം. മുൻപ് യുദ്ധമുഖത്തെ ധീരതയ്‌ക്ക് നൽകുന്ന വീർ ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

ഇന്ത്യൻ ജനതയ്‌ക്ക് ആത്മധൈര്യത്തിന്റെയും സാഹസികതയുടേയുമെല്ലാം പര്യായമാണ് അഭിനന്ദൻ വർദ്ധമാൻ. 2019 ഫെബ്രുവരിയിൽ പാക് അധീന കശ്മീരിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ 300 ഓളം ഭീകരരെയാണ് വധിച്ചത്. മിഗ് 21 പൈലറ്റായിരുന്ന അഭിനന്ദൻ പാക് വ്യോമസേനയുടെ എഫ് 16 വിമാനം വെടിവെച്ചിടുകയും ചെയ്തു. പക്ഷെ ശത്രുസേനയുടെ ആക്രമണത്തിൽ തന്റെ വിമാനം തകർന്നതോടെ അദ്ദേഹം പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടു. മൂന്ന് ദിവസം പാക്കിസ്താൻ സേനയുടെ കസ്റ്റഡിയിൽ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് പാകിസ്താൻ മോചിപ്പിക്കുകയായിരുന്നു.

ക്രൂരമർദ്ദനങ്ങൾ ഏറെ ഏറ്റിട്ടും സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തുവാൻ അഭിനന്ദൻ തയ്യാറായില്ല. പേര് ചോദിക്കുമ്പോൾ വിങ്ങ് കമാൻഡർ അഭിനന്ദൻ എന്നും മറ്റ് വിവരങ്ങൾ തിരക്കുമ്പോൾ അത് വെളിപ്പെടുത്താൻ സാധിക്കില്ലെന്നും ധീരമായാണ് അഭിനന്ദൻ മറുപടി നൽകിയത്.

ആയുധധാരികളായ സൈനികരുടെ ചോദ്യം ചെയ്യലിൽ തന്റെ പേരല്ലാതെ മറ്റ് വിവരങ്ങൾ വിങ്ങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ വ്യക്തമാക്കിയില്ല. പാകിസ്താനിലെത്തിയ ദൗത്യമെന്താണെന്ന ചോദ്യത്തിന് അക്കാര്യം താങ്കളോട് പറയാൻ ഞാൻ ബാധ്യസ്ഥനല്ലെന്ന ധീരമായി മറുപടിയാണ് അഭിനന്ദനിൽ നിന്നും ഉണ്ടായത്.

ഒടുവിൽ നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദങ്ങളും കണക്കിലെടുത്ത് പാക്കിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2019 മാർച്ച് ഒന്നാം തിയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിൽക്കൂടി പാക്കിസ്താൻകാർ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. തിരിച്ചെത്തിയ അദ്ദേഹത്തിന് ഉജ്ജ്വല വരവേൽപ്പായിരുന്നു രാജ്യം നൽകിയത്. മധുരം പങ്കിട്ടും പടക്കങ്ങൾ പൊട്ടിച്ചും നൃത്തം ചവിട്ടിയുമെല്ലാമാണ് ആളുകൾ അദ്ദേഹത്തെ വരവേറ്റത്. അഭിനന്ദൻ വർദ്ധമാന് ലഭിച്ച സ്ഥാനകയറ്റം രാജ്യസുരക്ഷയ്‌ക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന എല്ലാവർക്കുമുള്ള ആദരവാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags: airforce indiaabhinandan varthaman
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies