ബ്രഹ്മപുത്രയ്ക്ക് കുറുകേ കൂടുതൽ പാലങ്ങൾ ; അസമിൽ വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലെന്ന് ഹിമന്ത ബിശ്വ ശർമ്മ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്മപുത്രയ്‌ക്ക് കുറുകേ കൂടുതൽ പാലങ്ങൾ ; അസമിൽ വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 09:55 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി : ബ്രഹ്മപുത്രയ്‌ക്ക് കുറുകേ കൂടുതൽ പാലങ്ങൾ നിർമ്മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നദിയ്‌ക്ക് കുറുകെ മൂന്ന് പാലങ്ങൾ കൂടി നിർമ്മിക്കും. ഇതോടെ തെക്കൻ, വടക്കൻ നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് എളുപ്പത്തിൽ ബന്ധപ്പെടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ് റോഡിൽ പുതുതായി നിർമ്മിച്ച പുതിയ സൂപ്പർമാർക്കറ്റിലെ ഫ്‌ളൈ ഓവർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ പാലത്തിന് പുറമേയാണ് മൂന്ന് എണ്ണം കൂടി നിർമ്മിക്കുന്നത്. നരേഗി- കുരുവ, ഗുവാഹത്തി- വടക്കൻ ഗുവാഹത്തി, പലഷ്ഭരി- സുൽകുച്ചി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും പുതിയ പാലങ്ങൾ നിർമ്മിക്കുക. ഈ പാലങ്ങളാകും ബ്രഹ്മപുത്ര നദിയുടെ ഇരുകരകളിലുമുള്ളവരെ പരസ്പരം ബന്ധിപ്പിക്കുകയെന്നും ഹിമന്ത വ്യക്തമാക്കി.

ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ബെഹാന്ത- സിപാജഹർ, കുരുവ- നരേംഗി ആറ് വരി റിംഗ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വിലയിരുത്തിവരികയാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഫ്‌ളൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഇത് സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വേഗത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന ഗുവാഹത്തി- വടക്കൻ ഗുവാഹത്തി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ 2023 ഓടെ പൂർത്തിയാകും. ഈ സാമ്പത്തിക വർഷത്തോടെ എയിംസിന്റെ നിർമ്മാണവും പൂർത്തിയാകും. നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന സരബ് ഭതി, മലിഗാവ് ഫ്‌ളൈ ഓവറുകളും 2023 ഓടെ ഉദ്ഘാടനത്തിന് ഒരുങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.

Tags: Assamhimantha biswa sharmma
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies