ന്യൂഡൽഹി: ആകാശത്തും ദീപാവലിയോ? ഉത്സവരാവിൽ ഭൂമിയിൽ സൗരക്കൊടുങ്കാറ്റിനും ധ്രുവദീപ്തിക്കും സാധ്യതയെന്ന് ബഹിരാകാശ ഗവേഷകർ. ശൂന്യാകാശത്ത് വിസ്മയങ്ങൾ തീർക്കാനും ദീപാലങ്കാരം പോലെ മനോഹരമായ അന്തരീക്ഷം തീർക്കാനും ഇത്തരത്തിൽ ധ്രുവദീപ്തികൾക്ക് സാധ്യമാകും.
സൗരക്കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. ഇതിന്റെ ഫലമായി ധ്രുവപ്രദേശങ്ങളിൽ രാത്രിയിൽ മനോഹരമായ ധ്രുവദീപ്തികൾ ദൃശ്യമാകുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.
We are expecting Minor to Moderate (G1-G2) geomagnetic storming, with a 20% chance of strong (G3) storm intervals. Aurora may be visible across Scotland and Northern Ireland, perhaps parts of Northern England and North Wales if these conditions are realised, if skies are clear. pic.twitter.com/3kRoQCi2lU
— Met Office Space (@MetOfficeSpace) November 3, 2021
കുറച്ച് നാളുകൾക്ക് മുൻപ് ഉണ്ടായ സൗരക്കൊടുങ്കാറ്റിനേക്കാൾ ദുർബലമായിരിക്കും ഇത്തവണത്തേതെന്നും ബഹിരാകാശ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും ഇത് ശക്തമാകാൻ 20 ശതമാനം സാധ്യതയും ഇവർ കണക്ക് കൂട്ടുന്നു.
സ്കോട്ട്ലൻഡ്, അയർലൻഡ്, വെയ്ൽസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ധ്രുവദീപ്തികൾ ദൃശ്യമാകും. ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ സൗരക്കൊടുങ്കാറ്റാണിത്. ഒക്ടോബർ 29നും സൗരക്കൊടുങ്കാറ്റ് ഉണ്ടായിരുന്നു.
എല്ലാ സമയത്തും സൂര്യനിൽ നിന്നുള്ള കാന്തിക കണങ്ങൾ ഭൂമിയുടെ ദിശയിലേക്ക് വരാറുണ്ട് . ഇതാണ് സൗരക്കാറ്റ്. ഈ വൈദ്യുതിക്കാറ്റിന്റെ വലിയൊരളവും ഭൂമിയുടെ കാന്തിക കവചത്തിൽ തട്ടി പോകുന്നു. ഇവ വലിയ ഉപദ്രവമാകാറുമില്ല. എന്നാൽ, നൂറ്റാണ്ടിൽ ഒരു തവണയൊക്കെ സൗരക്കാറ്റ് ഒരു സൗരക്കൊടുങ്കാറ്റായി അടിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ അത് വൻവിപത്തു തന്നെ മനുഷ്യരാശിക്കു ഉണ്ടായേക്കാം.
Comments