ഇടുക്കി: തമിഴ്നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. നാല്
മന്ത്രിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ വകുപ്പുമന്ത്രി ഐ പെരിയ സ്വാമി, റവന്യു മന്ത്രി പി മൂർത്തി എന്നിവരാണ് സന്ദർശനം നടത്തുന്നത്. തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പം ഉണ്ടാകും.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടർ തുറന്ന സാഹചര്യത്തിലാണ് സന്ദർശനം. നിലവിൽ അണക്കെട്ടിലെ എട്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. കൂടുതൽ ഷട്ടറുകൾ തുറന്നതോടെ ഡാമിലെ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 138.80 അടിയായി ഉയർന്നിരുന്നു. ഇതോടെയാണ് അണക്കെട്ടിന്റെ സ്പിൽവേയിലെ എട്ട് ഷട്ടറുകൾ ഉയർത്തിയത്. അതേസമയം അണക്കെട്ട് സന്ദർഷിച്ച ശേഷം മന്ത്രിമാരുടെ സംഘം മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നാണ് വിവരം.
Comments