മുംബൈ: റിലയൻസ് റീട്ടെയിലിന്റെ പങ്കാളിത്തത്തോടെ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഇന്ത്യയിലെ ആദ്യത്തെ റൂഫ്ടോപ്പ് ഡ്രൈവ്-ഇൻ തിയേറ്റർ പ്രവർത്തനം അരംഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ മാൾ ജിയോ വേൾഡ് ഡ്രൈവിലാണ് ഡ്രൈവ്-ഇൻ തിയേറ്റർ പ്രവർത്തിക്കുന്നത്.
അക്ഷയ് കുമാർ നായകനായ ‘സൂര്യവംശി’ എന്ന ചിത്രത്തോടെയാണ് ഡ്രൈവ്-ഇൻ തിയേറ്റർ തുറന്നത്. ജിയോ ഡ്രൈവ്-ഇന്നിൽ 290 കാറുകൾ ഉൾക്കൊള്ളാൻ കഴിയും, കൂടാതെ തുറന്ന ഇരിപ്പിട സൗകര്യവുമുണ്ട്.
നാല് പേർ ഉൾപ്പെടുന്ന ഓരോ വാഹനത്തിനും 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രതിദിനം രണ്ട് ഷോകൾ ഉണ്ടാകും. ഭക്ഷണവും പാനീയങ്ങളും നേരിട്ട് വാഹനങ്ങളിൽ എത്തിക്കും. പിവിആർ-റിലയൻസ് ഡ്രൈവ്-ഇൻ തിയേറ്ററിന് പുറമെ അഹമ്മദാബാദിലെ സൺസെറ്റ് ഡ്രൈവ്-ഇൻ-സിനിമ, ചെന്നൈയിലെ പ്രാർത്ഥനാ ബീച്ച്, അണ്ടർ ദ സ്റ്റാർസ്, ബെംഗളൂരുവിലെ ഗുഡ്ഗാവ് ടാക്കീസ് എന്നിവയുൾപ്പെടെയുള്ള ഡ്രൈവ്-ഇൻ തിയേറ്ററുകളും ഇന്ത്യയിലുണ്ട്. എന്നാൽ ആദ്യമായാണ് റൂഫ് ടോപ്പ് ഡ്രൈവ്-ഇൻ തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നത്.
Comments