വാഹനാപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ട; ക്ലെയിമുകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഹനാപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി വർഷങ്ങളോളം കാത്തിരിക്കേണ്ട; ക്ലെയിമുകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2021, 10:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വാഹനാപകടത്തിൽ പരിക്കേറ്റവരുടെയും ജീവൻ നഷ്ടപ്പെട്ടവരുടെയും കുടുംബങ്ങൾ ഇൻഷുറൻസ് കമ്പനികളിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുന്നതിന് വർഷങ്ങളോളം കേസുമായി കോടതികൾ കയറിയിറങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ മോട്ടോർ വാഹനാപകട നഷ്ടപരിഹാര ക്ലെയിമുകൾ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാരും ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷനും സമ്മതിച്ചതായി സുപ്രീം കോടതി അറിയിച്ചു. അപകടത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ ഇനി മൂന്ന് മാസത്തെ കാലതാമസം മാത്രമെ ആവശ്യമുള്ളൂ.

മുൻപ് അപകടത്തിനിരയാവരുടെ കുടുംബം കേസുമായി എത്തുമ്പോൾ വിവിധ പ്രായോഗിക പ്രശ്‌നങ്ങൾ മൂലം നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. നാഷണൽ ജുഡീഷ്യൽ ഗ്രിഡ് സിസ്റ്റത്തിന്റെ കണക്കനുസരിച്ച്, മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണലിൽ(എംഎസിടി) നഷ്ടപരിഹാരം കാത്ത് 7.36 ദശലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 25 ശതമാനം കേസുകളും മൂന്ന് വർഷത്തിലേറെയായി തീർപ്പാക്കാതെ കിടക്കുന്നവയാണ്. കൂടാതെ 650 കേസുകൾ 20 വർഷത്തിലേറെയായി കെട്ടിക്കിടക്കുകയാണ്.

പുതിയ സംവിധാനത്തിനായുള്ള നിർദ്ദേശങ്ങളുടെ റിപ്പോർട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ ജയന്ത് സുഡ് ഒക്ടോബർ 26 ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിന് സമർപ്പിച്ചിരുന്നു. നവംബർ 16ന് അടുത്ത വാദം കേൾക്കുമ്പോൾ കോടതി നിർദ്ദേശം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർദ്ദേശങ്ങൾ പരിഗണിക്കുന്നതോടെ തീരുമാനം ഉടൻ നടപ്പിലാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനികളുടെ ഫെഡറേഷൻ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും അതിലൂടെ രാജ്യത്തുടനീളമുള്ള അപകടങ്ങളെക്കുറിച്ചുള്ള പോലീസിന്റെ പ്രാഥമിക വിവര റിപ്പോർട്ടും അപകടത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഫോട്ടോകളും ഉടൻ അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് ഇൻഷുറൻസ് കമ്പനികൾക്ക് ഉടനടി നടപടിയെടുക്കാൻ ഉപകരിക്കും.

നഷ്ടപരിഹാര തുക 25 ലക്ഷം രൂപയ്‌ക്ക് താഴെയാണെങ്കിൽ ഫീസ് ഇൻഷുറൻസ് സ്ഥാപനം നൽകണം. തുക 25 ലക്ഷത്തിനു മുകളിലാണെങ്കിൽ നഷ്ടപരിഹാരം സ്വീകരിക്കുന്നയാളും ഇൻഷുറൻസ് സ്ഥാപനവും ചേർന്ന് ഫീസ് നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: SUPREME COURT INDIA
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies