വിശാഖപട്ടണം: രാജ്യത്തിന്റെ വികസനത്തിന് വനിതാ ശാക്തീകരണം നിർണ്ണായകമായ പങ്കുവഹിക്കുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പെൺകുട്ടികളുടെ വിദ്യാഭ്യാ സമാണ് വനിതാ ശാക്തീകരണത്തിന്റെ അടിത്തറയെന്നും ഓരോ കുടുംബവും പെൺകുട്ടി കളുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് പരിശ്രമിക്കേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വിശാഖപട്ടണത്തെ യാത്രയിൽ ലോകസഭാംഗമായിരുന്ന ഉമർ അലി ഷായുടെ ജീവിതം വിവരിക്കുന്ന പുസ്തക പ്രകാശ ചടങ്ങിലാണ് ഉപരാഷ്ട്രപതി പങ്കെടുത്തത്. സ്ത്രീ ശാക്തീകരണ വിഷയത്തിൽ രാജ്യത്തിന്റെ ആവശ്യകതയിലൂന്നിയാണ് ഉപരാഷ്ട്രപതി സംസാരിച്ചത്.
ദേശീയപുരോഗതിക്ക് വനിത ശാക്തീകരണം അനിവാര്യമാണ്.ഇതിന്റെ അടിസ്ഥാനമെന്നത് പെൺകുട്ടികളുടെ ക്ഷേമവും അവർക്ക് നൽകേണ്ട മികച്ച വിദ്യാഭ്യാസവുമാണ്. സ്ത്രീകളുടെ ഉന്നമനം ഒരു കുടുംബത്തിന്റെ രക്ഷയായി മാറുമെന്ന സത്യം നാം തിരിച്ചറിയണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Comments