നിലയ്ക്കാത്ത ലാവാ പ്രവാഹം; ചാരമാകുന്ന ഒരു ദ്വീപ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിലയ്‌ക്കാത്ത ലാവാ പ്രവാഹം; ചാരമാകുന്ന ഒരു ദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2021, 07:30 pm IST
FacebookTwitterWhatsAppTelegram

കുംബ്രെ വീജ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയ്‌ക്കൊപ്പം എരിഞ്ഞമരുന്നത് ലാ പൽമ ദ്വീപിലെ ജനങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളുമാണ്. കഴിഞ്ഞ ഒന്നര മാസക്കാലമായി തുടരുന്ന ലാവ പ്രവാഹം അനാഥരാക്കിയത് പതിനായിരക്കണക്കിന് ആളുകളെ. സർക്കാരിന്റെ സഹായം കൊണ്ട് മാത്രം ജീവൻ തിരികെ ലഭിച്ചവരാണ് ഇവിടുത്തെ ജനങ്ങൾ. ലാ പൽമ ദ്വീപിനെ തരിശുഭൂമിയാക്കി കുംബ്രെ വീജ പൊട്ടിയൊലിച്ചപ്പോൾ ലോകം സാക്ഷിയായത് ഏറ്റവും വലിയ അഗ്നിപർവ്വത സ്‌ഫോടനത്തിന് കൂടിയായിരുന്നു.

സെപ്തംബർ 19 മുതലാണ് സ്‌പെയിനിലെ ലാ പൽമ ഐലന്റിലെ ജീവിതങ്ങളെ പ്രതിസന്ധിയിലാക്കി അര നൂറ്റാണ്ടിന് ശേഷം കുംബ്രെ വീജ അഗ്നിപർവ്വതം സജ്ജീവമായത്. മേഖലയിൽ അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്നായിരുന്നു ഇത്. ഇതോടെ 50 വർഷക്കാലമായി ഉള്ളിലൊതുക്കിയ ലാവ അഗ്നിപർവ്വതത്തിൽ നിന്നും പുറത്തേക്ക് പ്രവഹിച്ചു.

വളരെ വേഗത്തിലായിരുന്നു സർവ്വതും ചാമ്പലാക്കിയുള്ള ലാവാ പ്രവാഹം. ദിവസങ്ങൾ കൊണ്ടുതന്നെ അഗ്നിപർവ്വതത്തിന് ചുറ്റുമുള്ള മേഖലകൾ ചാരമായി. മുന്നൊരുക്കമെന്നോണം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആളപായം ഒഴിവാക്കാൻ പ്രാദേശിക ഭരണകൂടത്തിന് സാധിച്ചു. എണ്ണായിരത്തോളം കുടുംബങ്ങളെയാണ് ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് സർക്കാർ മാറ്റിപ്പാർപ്പിച്ചത്. സ്വന്തം ജീവൻ തിരിച്ചു കിട്ടിയതിൽ സന്തോഷിക്കുമ്പോഴും തങ്ങളുടെ വീടുകളും, സ്ഥാപനങ്ങളും കത്തി ചാമ്പലാകുന്നത് നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു ഇവർ.

ഏക്കറുകണക്കിന് കൃഷിയാണ് ഇതിനോടകം തന്നെ നശിച്ചത്. ഇത് ലാ പൽമ ദ്വീപിനുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി ചെറുതൊന്നുമല്ല. വാഴയാണ് ദ്വീപുകാരുടെ പ്രധാന കൃഷി. ഇതിനോടകം തന്നെ 2000 ഹെക്ടർ വാഴകൃഷി നശിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്കുകൾ. കടുത്ത അന്തരീക്ഷ മലിനീകരണം ദ്വീപ് ജനത നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. അഗ്നിപർവ്വതം എരിയുന്നതിനെ തുടർന്ന് പുറത്തുവരുന്ന വാതകം അന്തരീക്ഷത്തെയാകെ പുകമയമാക്കിയിരിക്കുകയാണ്. മരണത്തിനുവരെ കാരണമാകുന്ന രാസ പദാർത്ഥങ്ങളാണ് ഈ പുകയിൽ അടങ്ങിയിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളും ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നുണ്ട്. അഗ്നിപർവ്വതം സജീവമായതിന് പിന്നാലെ ഇതുവരെ 35,000 ഭൂചലനങ്ങൾ ദ്വീപിന്റെ പലഭാഗങ്ങളിൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ.

വടക്ക്- പടിഞ്ഞാറൻ ആഫ്രിക്കയിലെ ദ്വീപ സമൂഹമായ കാനറിയുടെ ഭാഗമാണ് ലാ പൽമ. ദ്വീപിന് 35 കിലോ മീറ്റർ നീളവും 20 കിലോ മീറ്റർ നീളവുമാണുള്ളത്. ഇതിന് മുൻപ് 1949 ലും, 1971 ലുമാണ് കുബ്രെ വീജ സമാനമായ രീതിയിൽ സജ്ജീവമായത്. രണ്ട് തവണയും ആഴ്ചകളോളം ലാവാ പ്രവാഹം നീണ്ടിരുന്നു. ഈ സാഹചര്യത്തിൽ അഗ്നിപർവ്വതത്തെ വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഓരോ ദിവസം അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവാ പ്രവാഹം നിലയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് ലാ പൽമ ദ്വീപ് ഉണരുന്നത്. സ്‌ഫോടനമുണ്ടായി ദിവസങ്ങൾക്കുള്ളിൽ ലാവ അറ്റ്‌ലാന്റിൽ സമുദ്രത്തിൽ പതിച്ചിരുന്നു. ഇതോടെ ലാവ പ്രവാഹം നിലയക്കുമെന്നായിരുന്നു വിദഗ്ധർ പോലും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴും കിലോമീറ്ററുകൾ താണ്ടി കാണുന്നതെല്ലാം ചുട്ടെരിക്കുകയാണ് കുംബ്രെ വീജയിൽ നിന്നുള്ള ലാവ.

Tags: La Palma
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies