'അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2026, 12:14 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വിജയിച്ചാൽ എണ്ണവില കുത്തനെ കുറയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പെട്രോൾ വില ഗാലന് മൂന്ന് ഡോളറിലേക്കും പിന്നീട് രണ്ട് ഡോളറിൽ താഴേക്കും എത്തുമെന്നും ട്രംപ് പ്രവചിച്ചു. തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജവില ഉയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പരാമർശം. യുദ്ധത്തിൽ അമേരിക്ക വിജയിക്കുന്നതോടെ വിപണികൾ വേഗത്തിൽ സ്ഥിരത കൈവരിക്കുമെന്നും എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് പറഞ്ഞു.

‘എണ്ണവില കുത്തനെ ഇടിയും’

“ഇറാനുമായുള്ള യുദ്ധത്തിൽ നമ്മൾ വിജയിക്കുമ്പോൾ എണ്ണവില കുത്തനെ ഇടിയും. എല്ലാം കുറയുന്നതുപോലെ എണ്ണവിലയും കുറയും. ആദ്യം ഗാലന് മൂന്ന് ഡോളറും പിന്നീട് രണ്ട് ഡോളറിൽ താഴെയും എത്തും,” ട്രംപ് കുറിച്ചു.

ആണവായുധം സ്വന്തമാക്കാൻ ഇറാനെ അനുവദിക്കില്ലെന്നും ട്രംപ് ആവർത്തിച്ചു. കാര്യങ്ങൾ വേഗത്തിൽ അവസാനിക്കുമെന്നും ഇറാന് ഒരിക്കലും ആണവായുധം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെ തിങ്കളാഴ്ച ആഗോള എണ്ണവില ആറ് ആഴ്ചയ്‌ക്കിടയിലെ ഉയർന്ന നിലയിലെത്തി. സമാധാനകാലത്ത് ലോകത്തെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന എണ്ണ ഗതാഗത പാതയാണ് ഹോർമുസ് കടലിടുക്ക്. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 97 ഡോളറിലെത്തി. അഞ്ച് ദിവസത്തിനിടെ ഒൻപത് ശതമാനവും ഒരു മാസത്തിനിടെ 19 ശതമാനവും വില ഉയർന്നു.

ഊർജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ
ഇറാനിലെ ഊർജ സംവിധാനങ്ങൾക്കെതിരെ യുഎസ് നീക്കം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ, വാതക ഉൽപ്പാദന ശൃംഖല വ്യാപകവും എളുപ്പത്തിൽ ആക്രമിക്കാവുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ഊർജ ആസ്തികൾ ആക്രമിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും മേഖലയിലെ അമേരിക്കൻ എണ്ണ-വാതക കമ്പനികൾക്കും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഗാലിബാഫ് എക്‌സിലൂടെ വ്യക്തമാക്കി.

ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം പ്രതിരോധശേഷിയില്ലാത്തതാണെന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഗാലിബാഫിന്റെ മുന്നറിയിപ്പ്.

 

 

 

Tags: USIRAN
Share
Tweet
SendShare

More News from this section

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇറാന്‍; വ്യാപാരവും ചാബഹാറും ചര്‍ച്ചയില്‍, ബ്രിക്‌സ് വേദിയാകുമെന്ന് ടെഹ്‌റാന്‍

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

Latest News

തൃക്കാക്കര മോര്‍ഫിങ് കേസ്: ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ്; ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കിയെന്ന് പോലീസ്

പള്ളിക്കടിയിൽ പുരാതന കിണർ; ‘സഹാറൻപൂരിൽ ക്ഷേത്രം’ വീണ്ടും ചർച്ചയിൽ, പുരാവസ്തു വകുപ്പിന്റെ പരിശോധന തുടരുന്നു

അരുണാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം; കുരുംഗ് കുമേയില്‍ 2.9 തീവ്രത രേഖപ്പെടുത്തി; ആളപായമോ നാശനഷ്ടമോ ഇല്ല

‘അമേരിക്ക യുദ്ധം ജയിച്ചാൽ എണ്ണവില കുത്തനെ കുറയും’; പെട്രോൾ വില ഗാലന് 2 ഡോളറിൽ താഴെയാകുമെന്ന് ട്രംപ്

ഭീഷണികളെ നിര്‍ണായകമായി നേരിടാന്‍ സായുധ സേനയ്‌ക്ക് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്: രാജ്‌നാഥ് സിംഗ്

കോട്ടയത്ത് കേരള കോൺഗ്രസ് ബി പിളർന്നു; നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ ബിജെപിയിൽ

വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ; വിദേശത്തേക്ക് കടന്നത് ജാമ്യത്തിലിറങ്ങിയ ശേഷം

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies