ചോക്ലേറ്റ് പ്രേമികളെ ഇതിലെ ഇതിലെ.. ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ്??
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോക്ലേറ്റ് പ്രേമികളെ ഇതിലെ ഇതിലെ.. ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ചോക്ലേറ്റ്??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 04:12 pm IST
Facebook
Twitter
WhatsAppTelegram

കൊതിക്ക് വയസില്ല എന്ന് പറയുന്നത് പോലെ.. ചോക്ലേറ്റ് പ്രേമത്തിനും പ്രായഭേദമില്ല.. നിങ്ങളുടെ സമൂഹിക പദവിയോ സമ്പത്തോ വയസോ നാടോ അങ്ങനെയൊരു ഘടകത്തിനും ചോക്ലേറ്റിനോടുള്ള നിങ്ങളുടെ ഇഷ്ടത്തെ തല്ലികെടുത്താനാകില്ല.. ചുരുക്കം ചിലരൊഴികെ ഈ ഭൂമിയിലെ സകല മനുഷ്യരും ചോക്ലേറ്റ് പ്രേമികളാണെന്ന് തന്നെ പറയേണ്ടി വരും.. ചോക്ലേറ്റ് കഴിക്കുമ്പോൾ നിങ്ങളുടെ തലച്ചോറിൽ സന്തോഷമുണ്ടാക്കുന്ന രാസപ്രവർത്തനം നടക്കുന്നുണ്ടെന്നത് ഇതിന് കാരണമാണെന്ന് പറയപ്പെടുന്നു..

ലോകമെമ്പാടുമുള്ള ചോക്ലേറ്റ് ആരാധകരുടെ പ്രിയപ്പെട്ട ചില ചോക്ലേറ്റ് ബ്രാൻഡുകളെ നമുക്ക് പരിചയപ്പെടാം..

ഫെരേറോ റോഷർ

ലോകത്തിൽ ഏറ്റവും അധികം വിപണി കീഴടക്കിയ ചോക്ലേറ്റ് ബ്രാൻഡുകളിലൊന്നാണ് ഫെരേറോ റോഷർ. പ്രതിവർഷം ദശലക്ഷക്കണിക്കിന് ആളുകൾ ഇത് വാങ്ങുന്നുണ്ടെന്നാണ് കണക്ക്. ചോക്ലേറ്റ് ഉൽപാദനത്തിൽ 200 വർഷത്തിലധികം പാരമ്പര്യമുള്ള കമ്പനിയാണിത്. സ്വർണ നിറമുള്ള കടലാസിൽ പൊതിഞ്ഞ ഫെരേറോ റോഷർ സമ്മാനമായി കൊടുക്കുന്നവരും അനവധിയാണ്. ഹേസൽനട്ടും മിൽക്ക് ചോക്ലേറ്റുമാണ് ഫെരേറോയെ വ്യത്യസ്തമാക്കുന്നത്.

ലിൻറ്റ്

സ്വിറ്റ്സർലാൻഡിൽ 1845ൽ പിറവിയെടുത്ത വിലയേറിയ ചോക്ലേറ്റാണ് ലിൻറ്റ്. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ വൈറ്റ് ചോക്ലേറ്റ് നിർമിക്കുന്നത് ലിൻറ്റാണെന്ന് പറയപ്പെടുന്നു. 11 തരത്തിലധികം ലിൻറ്റ് ചോക്ലേറ്റുകൾ ഇന്ന് ലഭ്യമാണ്. ഇതിൽ ഏറ്റവും അധികം ആരാധകരുള്ളത് ലിൻറ്റിന്റെ ട്രഫിൾ വേർഷനാണ്.

ഹെർഷീസ്

വൈവിധ്യങ്ങൾ നിറഞ്ഞ നിരവധി ചോക്ലേറ്റുകൾ ഉത്പാദിപ്പിക്കുന്നവരാണ് ഹെർഷീസ്. ഹെർഷീസ് കിസ്സസ്, ചോക്ലേറ്റ് ബാർസ്, വോപ്പേഴ്സ് തുടങ്ങി കൈനിറയെ വിവിധ പ്രൊഡക്ടുകൾ ഹെർഷീസ് ആരാധകർ സ്വന്തമാക്കാറുണ്ട്. ഫിലാഡൽഫിയയിൽ 1873ലാണ് ഹെർഷീസിന്റെ തുടക്കം.

ടോബ്ലറോൺ

മറ്റൊരു ജനപ്രിയ ചോക്ലേറ്റ് ബ്രാൻഡാണ് ടോബ്ലറോൺ. പാക്കേജിങ്ങിലും ലോഗോയിലും വ്യത്യസ്തത പുലർത്തുന്ന ടോബ്ലറോണിന് കോടിക്കണക്കിന് ആരാധകരുണ്ടെന്നാണ് കണക്ക്. ചോക്ലേറ്റിന്റെ പിരമിഡ് ആകൃതിയാണ് മറ്റൊരു പ്രത്യേകതയാണ്. സ്വിറ്റ്സർസാൻഡാണ് ടോബ്ലറോണിന്റെയും ജന്മനാട്.

കാഡ്ബറി

സാധാരണക്കാരുടെ ഇടയിലും വിപണി കീഴടക്കി, ലോകമെമ്പാടും ആരാധകരുള്ള ചോക്ലേറ്റ് ബ്രാൻഡാണ് കാഡ്ബറി. ലോകത്തിന്റെ മുക്കിലും മൂലയിലും കാഡ്ബറിക്ക് ആവശ്യക്കാരുണ്ടെന്നതാണ് പ്രത്യേകത. ഒരുപക്ഷേ ഏറ്റവും അധികം ചോക്ലേറ്റ് പ്രോഡക്ടുകൾ വിതരണം ചെയ്യുന്നതും കാഡ്ബറീസായിരിക്കും. ഇതിൽ തന്നെ ഇന്ത്യയിൽ നല്ലവണ്ണം പ്രചാരം നേടിയ കാഡ്ബറി ചോക്ലേറ്റ് ഡയറിമിൽക്ക് ആണെന്നതിലും തർക്കമില്ല..

ഗില്യാൻ

ബെൽജിയൻ ചോക്ലേറ്റായ ഗില്യാന് നാൽപതിലധികം രാജ്യങ്ങളിൽ വിപണിയുണ്ട്. വായിലിട്ടാൽ അലിഞ്ഞുപോകുമെന്ന് പറയുന്നത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കിയ ചോക്ലേറ്റാണിത്. കടൽചിപ്പിയുടെ ശംഖിന്റെയും കടൽകുതിരയുടെയുമെല്ലാം രൂപത്തിൽ തയ്യാറാക്കുന്ന ഗില്യണിന്റെ 250 ഗ്രാം ചോക്ലേറ്റിന് രണ്ടായിരത്തോളം രൂപയാണ് വില.

പാച്ചി

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കൂടുതൽ ജനപ്രിയമായ പാച്ചി സിസ്-ബെൽജിയൻ രാജ്യങ്ങളുടെ ചോക്ലേറ്റ് മിശ്രിതമാണ്. ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാച്ചിയുടെ കമ്പനി 1970കളിലാണ് രൂപമെടുത്തത്. പ്രീമിയം ഉത്പന്നങ്ങൾ ചേർത്തുണ്ടാക്കുന്ന പാച്ചി ചോക്ലേറ്റ് ലക്ഷുറി ബ്രാൻഡായാണ് കണക്കാക്കുന്നത്. ഗിഫ്റ്റ് രൂപത്തിലുള്ള ഇതിന്റെ പാക്കിങ്ങാണ് പ്രത്യേകത. ചീസ്-കേക്ക്, പീനട്ട് ബട്ടർ, കോട്ടൺ കാൻഡി എന്നീ ഫ്ലേവറുകളിൽ വരുന്ന പാച്ചിയിൽ ഹേസൽനട്ടും പിസ്തയും ബദാമുമെല്ലാം പ്രധാന ചേരുവകളാണ്. 500 ഗ്രാം പാച്ചി ചോക്ലേറ്റിന് ഏഴായിരത്തോളം രൂപയാണ് വില..

നെസ്ലേ..

ബ്രേക്കെടുക്കാൻ പറയുന്ന കിറ്റ്കേറ്റും ക്രഞ്ച് മഹാൻ മഞ്ചും പാൽ ചോക്ലേറ്റായ മിൽക്കി ബാറുമെല്ലാം ചേർന്ന് സന്തോഷിപ്പിച്ച നമ്മുടെ കുട്ടിക്കാലം ഒരു ഫെരേറോ റോഷറിനും നൽകാൻ ചിലപ്പോൾ കഴിഞ്ഞിട്ടുണ്ടാകില്ല. ഇന്ത്യയിൽ അത്രയേറെ പ്രശസ്തമായ ചോക്ലേറ്റ് ബ്രാൻഡാണ് നെസ്ലേ.. ഒരിക്കലെങ്കിലും ഒരു നെസ്ലേ ചോക്ലേറ്റ് കഴിക്കാത്തവർ വിരളമായിരിക്കുമെന്നതാണ് പ്രത്യേകത. ചോക്ലേറ്റിനപ്പുറത്തേക്ക് നിരവധി പ്രോഡക്ടുകളും നെസ്ലേക്കുണ്ട്.

മാഴ്സ്

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാകുമെങ്കിൽ കഴിക്കാൻ ആവശ്യപ്പെടുന്ന സ്നിക്കേഴ്സ് ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. സ്നിക്കേഴ്സ് കൂടാതെ ട്വിക്സും ഗാലക്സിയും മിൽക്കിവേയുമെല്ലാം മാഴ്സ് കമ്പനിയുടെ തന്നെ ചോക്ലേറ്റാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലും മാഴ്സ് പ്രചാരം നേടുന്നത്. ലോകത്ത് 73ലധികം രാജ്യങ്ങളിൽ മാഴ്സ് ചോക്ലേറ്റുകൾക്ക് ആരാധകരുണ്ട്.

മുന്നിലേക്ക് വെച്ചുനീട്ടിയാൽ വേണ്ടെന്ന് പറയാൻ സാധിക്കാത്ത വസ്തുക്കളിലൊന്നാണ് ചോക്ലേറ്റ്. മധുരം കഴിച്ചാൽ വണ്ണം വെയ്‌ക്കുമെന്ന് ഭയപ്പെട്ട് വേദനയോടെ ചോക്ലേറ്റ് വേണ്ടെന്നുവയക്കുന്നവർക്ക് ഡാർക്ക് ചോക്ലേറ്റെന്ന ഓപ്ഷനും ഇന്നുണ്ട്. മധുരം കുറവാണെങ്കിവും ഡാർക്ക് ചോക്ലേറ്റിന് ആരാധകരേറെയാണ്. ഡാർക്ക് ചോക്ലേറ്റ് ശീലമാക്കുന്നത് ആരോഗ്യത്തിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Tags: chocolate
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies