പെട്രോൾ, ഡീസൽ നികുതി; കേന്ദ്രം വരുത്തിയത് നാമമാത്ര കുറവെന്ന് സിപിഎം പിബി; കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടിയെന്ന് മറുപടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്രോൾ, ഡീസൽ നികുതി; കേന്ദ്രം വരുത്തിയത് നാമമാത്ര കുറവെന്ന് സിപിഎം പിബി; കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടിയെന്ന് മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 08:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രസർക്കാർ വരുത്തിയത് നാമമാത്രമായ കുറവാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഇതുവഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നും പോളിറ്റ് ബ്യൂറോ ഫേസ്ബുക്ക് പ്രസ്താവനയിൽ വിശദീകരിച്ചു. പാർട്ടി സംസ്ഥാന ഘടകത്തിന്റെ ഫേസ്ബുക്ക് പേജിലും മലയാളത്തിൽ പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന നിലപാടിനെതിരെയുളള ജനരോഷം കമന്റുകളിൽ നിറയുകയാണ്. പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നതാണ് കമന്റുകളിൽ അധികവും. അന്തം അണികളെ, വെള്ളം തൊടാതെ അറിയിപ്പ് വിഴുങ്ങിക്കോണം. പോളിറ്റ് ബ്യൂറോ ക്യാപ്‌സൂൾ ആണിത്. മനസിലായല്ലോ. ലാൽസലാം എന്നാണ് ഒരു കമന്റ്. കണ്ടാമൃഗം തോറ്റുപോകും അപാര തൊലിക്കട്ടി ആണ്! എന്ന് മറ്റൊരാൾ കുറിച്ചു.

പെട്രോൾ വില കുറഞ്ഞുവെന്ന ദേശാഭിമാനി വാർത്തയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 17 രൂപയുടെ കുറവ് വരെ വന്ന സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും ഇലക്ഷൻ ഇല്ലാത്ത കൊണ്ട് ഇവിടെ കുറക്കേണ്ട കാര്യം ഇല്ലെന്നും ചിലർ പറയുന്നു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയത്. യുപിയും കർണാടകയും ബിഹാറും ഒഡീഷയും, ഹിമാചൽപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ ഇതിന് അനുസരിച്ച് സംസ്ഥാന നികുതിയിലും കുറവ് വരുത്തിയിരുന്നു.

എന്നാൽ കേരളത്തിൽ നികുതി കുറയ്‌ക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. പെട്രോൾ വില കുറയാത്തതിന് കേന്ദ്രത്തെ പഴിചാരിയിരുന്ന സംസ്ഥാന സർക്കാരിന്റെ പൊളളത്തരം ഇതോടെ തുറന്നുകാട്ടപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് നികുതി കുറയ്‌ക്കാനാകില്ലെന്നതിന്റെ കാരണമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത്.

വില കുറയ്‌ക്കില്ലെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണയ്‌ക്കുകയാണ് പാർട്ടി കേരള ഘടകവും ചെയ്തത്. ഇതിന്റെ കാരണങ്ങൾ വിശദീകരിക്കണമെന്ന് മാത്രമായിരുന്നു നിർദ്ദേശം. ഇക്കാര്യത്തിൽ ഉയർന്ന പൊതുവികാരം പാർട്ടി അവഗണിക്കുകയാണെന്ന വിമർശനവും ശക്തമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനെതിരായി കേന്ദ്ര കമ്മിറ്റി ആഹ്വാനംചെയ്ത പ്രതിഷേധ പരിപാടി നിശ്ചയിക്കപ്പെട്ടതുപോലെ തുടരുമെന്നും പോളിറ്റ് ബ്യൂറോ വാർത്താക്കുറിപ്പിൽ പറയുന്നു.

Tags: CPIMPinarayi Govt.petrol tax
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies