സ്വർണ്ണത്തിനേക്കാൾ വിലയുള്ള യുബാരി തണ്ണിമത്തൻ ; കിലോ 20 ലക്ഷം മാത്രം
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വർണ്ണത്തിനേക്കാൾ വിലയുള്ള യുബാരി തണ്ണിമത്തൻ ; കിലോ 20 ലക്ഷം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2021, 08:34 pm IST
FacebookTwitterWhatsAppTelegram

കൃഷിരീതിയിലും രുചിയിലും നിരവധി പുതുമകളോടെ ഓരോ ദിവസവും പുതിയ ഇനം പഴങ്ങളും പച്ചക്കറികളും ലോകത്തെ വിവിധ മാർക്കറ്റുകളിൽ എത്താറുണ്ട് . ആ കൂട്ടത്തിലേക്കാണ് യുബാരി തണ്ണിമത്തൻ എന്ന പഴത്തിന്റെ വരവ് . മത്തൻ വർഗത്തിൽപ്പെട്ട യുബാരി മെലണിന് സ്വർണ്ണത്തിനേക്കാൾ വിലയുണ്ട് .

ലോകത്തിലെ ഏറ്റവും വിലകൂടിയ പഴമാണ് യുബാരി തണ്ണിമത്തൻ . ഒരു കിലോയ്‌ക്ക് 20 ലക്ഷം രൂപ വിലയാണ് ഇവയ്‌ക്കുള്ളത്. ഈ പഴത്തിന്റെ വിലയ്‌ക്ക് ഒരാൾക്ക് സ്വർണ്ണമോ ഒരു തുണ്ട് ഭൂമിയോ വാങ്ങാം. ജപ്പാനാണ് യുബാരി തണ്ണിമത്തന്റെ നാട് . എങ്കിലും എളുപ്പത്തിൽ ഈ പഴം ലഭിക്കണമെന്നില്ല . എന്നാൽ വർഷത്തിൽ ഏത് സമയത്തും കായ്ഫലമുണ്ടാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത

കച്ചവടക്കാർക്കും , റസ്റ്റോറന്റുകാർക്കുമൊന്നും ഈ പഴം ലഭിക്കാറില്ല . രാജ്യത്തുടനീളം സമ്പന്നർക്കിടയിൽ ഇതിന് ആവശ്യക്കാരുണ്ട്. ജപ്പാനിലെ യുബാരി മേഖലയിൽ ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ ഇവ വളർത്താൻ കഴിയൂ.

ഈ പ്രദേശത്തെ അഗ്‌നിപര്‍വ്വത ചാരമുള്ള മണ്ണും തണ്ണിമത്തന്‍ വളരാന്‍ സഹായിക്കുന്നുണ്ട്. 25 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ തണ്ണിമത്തന്‍ ഹരിതഗൃഹത്തിനുള്ളിലാണ് വളരുന്നത് . അങ്ങനെ വൻതോതിൽ കൃഷി ചെയ്യപ്പെടാറുമില്ല.

ഹോക്കൈഡോയുടെ വടക്കന്‍ കാലാവസ്ഥയുടെ സൂര്യപ്രകാശമുള്ള പകലുകളിലും തണുത്ത രാത്രികളിലും തണ്ണിമത്തന്‍ മികച്ച രീതിയില്‍ വളരും. ഇതാണ് യുബാരി തണ്ണിമത്തനെ ഇത്ര രുചികരമാക്കുന്നത്. മാത്രമല്ല, യുബാരി മെലൺ വളരെക്കാലം സൂക്ഷിക്കാന്‍ കഴിയില്ല. പാകമായതിനു ശേഷം വളരെ വേഗം കഴിക്കുകയും വേണം.

ഉയർന്ന നിലവാരമുള്ള ഈ പഴം തികച്ചും വൃത്താകൃതിയിലുള്ളതും അസാധാരണമാംവിധം മിനുസമാർന്ന പുറംതൊലി ഉള്ളതുമാണ്. ഷാംപെയ്ൻ, ബർബൺ, കോബി ബീഫ് തുടങ്ങിയ നിരവധി ആഡംബര ഭക്ഷണ പാനീയങ്ങൾ പോലെ, യുബാരി തണ്ണിമത്തനും അമൂല്യമായ ഭക്ഷണമായാണ് ലോകത്തെ ഭക്ഷണപ്രേമികൾ കാണുന്നത് . 2019ൽ രണ്ട് യുബാരി തണ്ണിമത്തൻ 42,450 ഡോളറിനാണ് (31.6 ലക്ഷം രൂപ) വിറ്റത് .

ഓരോ മത്തനും പൂർണ വളർച്ചയെത്താൻ 100 ദിവസം വരെ എടുക്കും. ഇത്രയും വിലപിടിപ്പുള്ളതായതുകൊണ്ടുതന്നെ കർഷകർ പ്രത്യേക ശ്രദ്ധയും പരിചരണവുമാണ് ഓരോ പഴത്തിനും നൽകുന്നത്

മെയ് അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യം വരെ മാത്രമേ പഴം പാകമാകൂ. യുബാരി തണ്ണിമത്തന്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന പാടങ്ങളുടെ എണ്ണവും പരിമിതമാണ്.

 

Tags: yubari melon
ShareTweetSendShare

More News from this section

ബക്രീദ് ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ വഴിതെറ്റി; വാഹനത്തിന്റെ ബാറ്ററി തകരാറിലായി; കുടിവെള്ളം കിട്ടാതെ 50 പേര്‍ക്ക് ദാരുണാന്ത്യം

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

Latest News

സ്‌കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച ഇരുപതോളം വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ; പനിയും ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച വിദ്യാര്‍ത്ഥികളെ ആശുപതിയിൽ പ്രവേശിപ്പിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ടുകൾ പിൻവലിച്ചു, മത്സ്യബന്ധനത്തിന് വിലക്ക് തുടരും

പരിസ്ഥിതി അവബോധ വാർത്തയ്‌ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന്

വികസിത കേരളവും വിദ്യാഭ്യാസവും; വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി

വീണ്ടും ഷിഗെല്ല: കോഴിക്കോട് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies