ഇൻഡ്യൻ സോഷ്യൽ ക്ലബ്ബ് , മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ പ്രവാസകൈരളി സാഹിത്യപുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ അർഹനായി. അദ്ദേഹത്തിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ് നൽകുന്നതെന്ന് കൺ വീനർ പി. ശ്രീകുമാർ അറിയിച്ചു. മലയാളം വിങ്ങിന്റെ രജത ജൂബിലിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ ബെന്യാമിന് അവാര്‍ഡ് സ്വീകരിക്കും. അല്‍ ഫെലാജ് ഹോട്ടലില്‍ ജനുവരി 28 നാണു മലയാളം വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ നടക്കുന്നതെന്നും ശ്രീകുമാര്‍ അറിയിച്ചു.
Comments