കൊല്ലം: ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം കൊട്ടാരക്കരയിലെ നീലേശ്വരത്താണ് സംഭവം. രാജേന്ദ്രൻ(55), ഭാര്യ അനിത (50) മക്കളായ ആദിത്യരാജ്(24) അമൃത(21) എന്നിവരാണ് മരിച്ചത്.
നേരം പുലർന്ന് ഏറെ നേരം കഴിഞ്ഞിട്ടും വീട്ടുകാരെ പുറത്ത് കാണാതെ വന്നതോടെ അയൽവാസികൾ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















