കൊച്ചി : എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി .
നിലവിൽ ഐ സിയുവിലാണ് താരം . കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി തൃശൂരിൽ ചികിത്സയിലായിരുന്നു കെപി എ സി ലളിത . മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് എറണാകുളത്തേയ്ക്ക് മാറ്റിയത് .
കെ പി എ സി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു . ആദ്യം ബോധമുണ്ടായിരുന്നില്ല , ക്രമേണ അത് ശരിയായി .കരൾ മാറ്റിവയ്ക്കുകയാണ് ഏക പോംവഴി . എന്നാൽ പ്രായവും , ആരോഗ്യസ്ഥിതിയും കണക്കിലെടുത്തേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നും ഇടവേള ബാബു പറഞ്ഞു
Comments