ലണ്ടൻ : ലോകപ്രശസ്ത ഹിന്ദു ക്ഷേത്രമായ ശ്രീ സ്വാമിനാരായൺ മന്ദിറിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യൻ വംശജയായ ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേലിനൊപ്പമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ എത്തിയത്. പ്രത്യേകം പൂജകൾ നടത്തിയാണ് അദ്ദേഹം ദർശനം പൂർത്തിയാക്കിയത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് വനിതാ മന്ത്രിയ്ക്കൊപ്പം അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ഒരുവയസ്സുള്ള മകന് വേണ്ടി അദ്ദേഹം വഴിപാട് നേർന്നു. അടുത്ത തവണ കുടുംബമായി ക്ഷേത്രത്തിൽ എത്തുമെന്നും , കൊറോണ പ്രതിരോധത്തിൽ ഹിന്ദുക്കൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലെ നീസ്ഡനിലെ ക്ഷേത്രത്തിൽ ആദ്യമായാണ് അദ്ദേഹം ദർശനം നടത്തുന്നത്.
നിരവധി തവണ നീസ്ഡനിൽ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ലണ്ടനിലെ മുഴുവൻ സമൂഹത്തിന്റെയും കേന്ദ്രമാണ് ഈ ക്ഷേത്രം. എല്ലാ ഹിന്ദുക്കൾക്കും ദീപാവലി ആശംസകൾ നേരുന്നു. നല്ലൊരു വർഷാരംഭം ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബോറിസ് ജോൺസൺ ക്ഷേത്രദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments