ന്യൂഡൽഹി : അച്ഛൻ തന്നെ ഓർത്ത് ഏറെ അഭിമാനം കൊള്ളും…. അമ്മ സന്തോഷിക്കും…പത്മപുരസ്കാരം ലഭിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ കരൺ ജോഹർ. പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തമായിരുന്നു കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായത്. ഈ അസുലഭ നിമിഷത്തിൽ എന്റെ പിതാവ് അഭിമാനിക്കുമെന്ന് അറിയാം. അമ്മ ഏറെ സന്തോഷം കൊള്ളും. കഴിഞ്ഞ ദിവസം എനിക്ക് പുരസ്കാരം ലഭിച്ചുവോയെന്ന് കുട്ടികൾ ചോദിച്ചു. ഞാൻ പറഞ്ഞു അതേ. ഒരിക്കൽ പത്മപുരസ്കാരം എന്റേതാകുമെന്ന് പ്രതീക്ഷിച്ചിരുന്നു’- കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾക്കായിരുന്നു കരൺ ജോഹറിന് പുരസ്കാരം നൽകിയത്. അദ്ദേഹത്തിന് പുറമേ സിനിമാ മേഖയിൽ നടി കങ്കണാ റണാവത്, നിർമ്മാതാവ് ഏക്താ കപൂർ എന്നിവരും പുരസ്കാരത്തിന് അർഹരായി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലായിരുന്നു ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
Comments