പ്രധാനമന്ത്രിക്കെതിരെ വ്യാജ വാർത്ത; മനോരമ ഓൺലൈനെതിരെ വാർത്താവിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി പ്രശാന്ത് ശിവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിക്കെതിരെ വ്യാജ വാർത്ത; മനോരമ ഓൺലൈനെതിരെ വാർത്താവിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി പ്രശാന്ത് ശിവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 09:22 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യാജ വാർത്ത നൽകിയതിന് മനോരമ ഓൺലൈൻ വിഭാഗത്തിനെതിരെ  കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനും ഡിജിപിക്കും പരാതി നൽകി യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. നോട്ട് നിരോധനത്തിന്റെ വാർഷിക ദിനത്തിൽ പ്രസിദ്ധീകരിച്ച വ്യാജ വാർത്തയ്‌ക്കെതിരെയാണ് പരാതി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് പരാതിയിൽ പ്രശാന്ത് ശിവൻ ചൂണ്ടിക്കാട്ടുന്നു. പൊതുമദ്ധ്യത്തിൽ ആദരണീയ സ്ഥാനം വഹിക്കുന്നവരെ ഇലക്ട്രോണിക് മീഡിയ വഴി അപകീർത്തിപ്പെടുത്താൻ വ്യാജ വാർത്ത ചമയ്‌ക്കുന്നത് ഗൗരവമായ വിഷയമാണെന്നും ഇത് അവസാനിപ്പിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും പരാതിയിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ പാർട്ടിയുടെ പ്രവർത്തകനെന്ന നിലയിൽ ഇത്തരം വാർത്തകളിലൂടെ പൊതുമദ്ധ്യത്തിൽ താനും അപമാനിതനാകുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അതിൽ കടുത്ത വേദനയുണ്ട്. അതുകൊണ്ടു തന്നെ സമൂഹത്തിലെ ഉത്തരവാദിത്വമുളള രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വ്യക്തിപരമായി തനിക്കുണ്ടായ അപമാനത്തിനും പരിഹാരം കാണണമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്തെ ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ വീതം അക്കൗണ്ടിൽ ഇട്ടുകൊടുക്കമെന്ന വാഗ്ദാനത്തോടെയാണ് ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയതെന്നും ഈ പണം എവിടെയെന്ന ചോദ്യം നോട്ടു നിരോധനത്തിന്റെ അഞ്ചാം വർഷത്തിലും ജനങ്ങൾ സർക്കാരിനോട് ചോദിക്കുന്നുണ്ടെന്നുമായിരുന്നു വ്യാജ വാർത്ത. വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടുവരികയാണെങ്കിൽ ഒരാൾക്ക് 15 മുതൽ 20 ലക്ഷം വരെ കൊടുക്കാൻ മാത്രം ഉണ്ടാകുമെന്നും അത്രയും ഭീമമായ തുകയാണത് എന്ന് മോദി പറഞ്ഞതിനെയാണ് ’15 ലക്ഷം ഓരോ കുടുംബത്തിനും അക്കൗണ്ടിൽ ഇട്ടു തരും’ എന്നാക്കി പ്രചരിപ്പിക്കുന്നത്.

Tags: yuvamorchaPrasanth Sivan
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies