ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് കരുതി എല്ലാം എന്നോട് ആലോചിക്കണമെന്നില്ല; മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ മന്ത്രി റോഷി അഗസ്റ്റിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് കരുതി എല്ലാം എന്നോട് ആലോചിക്കണമെന്നില്ല; മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2021, 02:16 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്നുവെന്ന് വിചാരിച്ച് എല്ലാ കാര്യങ്ങളും തന്നോട് ആലോചിക്കേണ്ടതുണ്ടോയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജലവിഭവ മന്ത്രി.

നവംബർ ഒന്നിന് യോഗം ചേർന്നതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് റോഷി അഗസ്റ്റിനോട് മാദ്ധ്യമങ്ങൾ നിലപാട് ആരാഞ്ഞത്. നവംബർ ഒന്നിന് യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന്റെ മിനിറ്റ്‌സ് ഉണ്ടെങ്കിൽ അതേക്കുറിച്ച് അന്വേഷിക്കും. മന്ത്രിമാർ തമ്മിൽ അഭിപ്രായഭിന്നതയില്ല. രേഖകളാണ് സംസാരിക്കുന്നത്. തീരുമാനം വരുമ്പോൾ താനും വനം മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞിരിക്കേണ്ടതാണ്. ഞങ്ങളുടെ അടുത്ത് വിഷയം വന്നില്ല അതുകൊണ്ടാണ് ഇറങ്ങിയ ഉത്തരവ് മരവിപ്പിച്ചതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

മരം മുറിക്കാൻ തീരുമാനിച്ച യോഗത്തിന്റെ ഫയൽ തന്റെ ഓഫീസോ താനോ കണ്ടിട്ടില്ലെന്ന് നേരത്തെ പറഞ്ഞതാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കും. വിഷയത്തിൽ എന്തുകൊണ്ടാണ് ജാഗ്രതക്കുറവ് ഉണ്ടായതെന്ന ചോദ്യത്തിന് അതിന് മുമ്പ് ആലോചിക്കാത്തതുകൊണ്ടാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.

സെപ്തംബർ 17 ന് യോഗം ചേർന്നിരുന്നു. മുല്ലപ്പെരിയാർ മാത്രമല്ല, മറ്റ് വിഷയങ്ങളും ചർച്ചയായി. മരം മുറിയുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് അന്ന് തീരുമാനിച്ചത്. 15 മരം മുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. മരം മുറിക്കാൻ തീരുമാനമെടുത്തെങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റുകൾ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും അറിയിക്കണമെന്നും അതുണ്ടായിട്ടില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Tags: A.K SASEENDRANmullapperiyarRoshy Augustine
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies