ഒരു കാലത്ത് വധ ശിക്ഷ വരെ ലഭിക്കുന്ന കുറ്റം, പിന്നീട് ദുശ്ശകുനം: കരിമ്പൂച്ച ദുശ്ശകുനമായി മാറിയതിങ്ങനെ
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഒരു കാലത്ത് വധ ശിക്ഷ വരെ ലഭിക്കുന്ന കുറ്റം, പിന്നീട് ദുശ്ശകുനം: കരിമ്പൂച്ച ദുശ്ശകുനമായി മാറിയതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 09:31 pm IST
FacebookTwitterWhatsAppTelegram

നല്ലകാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെടുമ്പോൾ കരിമ്പൂച്ച കുറുകെ ചാടിയാൽ ദുശ്ശകുനമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇങ്ങനെ സംഭവിച്ചാൽ എന്തോ വലിയ കുഴപ്പം വരാനിരിക്കുന്നുവെന്ന ധാരണ വെച്ചു പുലർത്തുന്നവരാണ് ഏറെയും. ഇത്തരം സന്ദർഭങ്ങളിൽ യാത്ര മാറ്റിവെയ്‌ക്കുന്ന അവസ്ഥവരെ എത്തിയിട്ടുള്ള സംഭവവും നമുക്ക് അറിയാം. എന്നാൽ പലരും ഇവയെ അന്ധവിശ്വാസങ്ങളുടെ ഗണത്തിൽപ്പെടുത്തി തള്ളിക്കളയാറുമുണ്ട്. നല്ലകാര്യങ്ങൾക്ക് ഇറങ്ങുമ്പോൾ കറുത്ത പൂച്ച കുറുകെ ചാടിയാൽ പോകുന്ന കാര്യം നടക്കില്ലെന്നത് പണ്ടുമതൽക്കെയുള്ള വിശ്വസമാണ്. കരിമ്പൂച്ച എങ്ങനെയാണ് ദുശ്ശകുമായി മാറിയതെന്ന് നോക്കാം.

ഈജിപ്ഷ്യന്മാരുടെ 3000 ബിസി കാലഘട്ടവുമായാണ് കരിമ്പൂച്ചയുടെ ചരിത്രം ബന്ധപ്പെട്ട് കിടക്കുന്നത്. അക്കാലത്ത് പൂച്ചയെ ആരാധിച്ചവരായിരുന്നു അവർ. കറുത്ത പൂച്ചയെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കുന്ന കുറ്റമായിരുന്നു. എന്നാൽ മദ്ധ്യകാലകത്തോടെയാണ് കറുത്ത പൂച്ച ദുശ്ശകുനമായി മാറിത്തുടങ്ങിയത്. കരിമ്പൂച്ചയെ ദുശ്ശകുനമായി കണക്കാക്കാൻ തുടങ്ങിയത് യൂറോപ്യന്മാരാണ്.

കറുത്ത പൂച്ച കുറുകെ ചാടുന്നത് ദുശ്ശകുനമാണെന്ന കണ്ടെത്തൽ ഇംഗ്ലണ്ടിന്റെ സംഭാവനയാണ്. 1560കളിലെ ഇംഗ്ലീഷ് പഴങ്കകഥകളിലാണ് ഈ ദുശ്ശകുനം ആദ്യം കടന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഐതീഹ്യവും നിലവിലുണ്ട്. ഒരിക്കൽ ഒരു അച്ഛനും മകനും യാത്രാ മധ്യേ ഒരു പൂച്ചയെ കണ്ടു. വഴിമുടക്കി നിന്ന പൂച്ചയെ ഇരുവരും കല്ലെറിഞ്ഞ് ഓടിച്ചു. തെരുവിലെ ഒരു വീട്ടിലേക്കാണ് ആ പൂച്ച ഓടിപോയത്. പ്രദേശത്ത് കുപ്രസിദ്ധി നേടിയ ദുർമന്ത്രവാദിനിയുടേതായിരുന്നു ആ വീട്.

പിറ്റേദിവസം അതേവഴിയിൽ നടക്കാനിറങ്ങിയ അച്ഛനും മകനും കാണാനിടയായത് കാലിൽ പരുക്കേറ്റ് മുടന്തി നടക്കുന്ന ദുർമന്ത്രവാദിനിയെ. കാര്യമന്വേഷിച്ചപ്പോൾ കറുത്ത പൂച്ചയെന്നാണ് ഉത്തരം ലഭിച്ചത്. അന്നുമുതലാണ് കറുത്ത പൂച്ചകളേയും ദുർമന്ത്രവാദത്തേയും ചേർത്തുള്ള കഥകളുടെ ആരംഭം. ഈ കഥ കാട്ടുതീ പോലെ ലോകമെങ്ങും പ്രചരിക്കുകയും ചെയ്തു. വാമൊഴിയിലൂടെ കഥയ്‌ക്ക് പല വ്യാഖ്യാനങ്ങളും ഉണ്ടായി. മന്ത്രവാദികൾ കറുത്ത പൂച്ചയുടെ വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നതിനാൽ സ്പാനിഷ് ജനത കറുത്ത പൂച്ചകളെ അകറ്റി നിർത്തുകയും ദുശ്ശകുനങ്ങളായി കണക്കാകുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് പിന്നാലെയാണ് ജനങ്ങൾ ഇത്തരം കെട്ടുകഥകൾക്ക് പിന്നാലെ പോകാൻ ആരംഭിച്ചത്. യാത്രക്കിടെ പൂച്ച കുറുകെ ചാടിയാൽ കാളകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ പരിഭ്രാന്തരാകുന്ന സംഭവം ഉണ്ടായിട്ടുണ്ട്. കരിമ്പൂച്ചയെ കേന്ദ്രീകരിച്ചുള്ള വിശ്വാസങ്ങളുടെ തുടക്കം രാജ്യത്ത് ഇങ്ങനെയാണെന്നാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ്, പോർച്ചുഗീസ് കോളനീവത്കരണ സമയത്ത് അതിരുകടന്നെത്തിയ കഥകളും ഇത്തരം വിശ്വാസങ്ങൾക്ക് കരുത്തേകി.

Tags: Cat
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

Latest News

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies