ബിർസ മുണ്ഡ: ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബിർസ മുണ്ഡ: ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2021, 06:49 pm IST
Facebook
Twitter
WhatsAppTelegram

ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ നടത്തി 25-ാം വയസ്സിൽ വീരമൃത്യു വരിച്ച ബിർസമുണ്ഡ. ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടത്തിലെ ജ്വലിക്കുന്ന നക്ഷത്രം. വനവാസി സമൂഹങ്ങൾക്കിടയിൽ ദേശീയ ബോധത്തിന്റെ തീപന്തം ജ്വലിപ്പിച്ച ധീരദേശാഭിമാനി. ബിർസയുടെ പോരാട്ട വീര്യം ഇന്നും ഒരോ ഭാരതീയനും പകർന്ന് നൽകുന്നത് ദേശസ്‌നേഹത്തിന്റെ ദീപ്ത സ്മരണകൾ.

1875 നവംബർ 15ന് ജാർഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തുകയും ചെയ്തു. ഒരേ സമയം രാഷ്‌ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിർസയുടെ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു. മുണ്ഡ എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരായ സമരത്തിന് ശക്തമായ നേതൃത്വം നൽകി.

25-ാം വയസ്സിൽ വീരമൃത്യുവരിച്ച യുവാവിന്റെ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വല ഏടുകളിലൊന്നാണ്. ഝാർഖണ്ഡ്, ബീഹാർ, ഒഡീഷ എന്നീ ഇന്നത്തെ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് വിശാലമായ ഗോത്രമേഖലയിൽ നിലയുറപ്പിച്ചായിരുന്നു ബിർസ മുണ്ടയുടെ പോരാട്ടം. 1900 മാർച്ച് മൂന്നിന് ജാംകോരി വനമേഖലയിൽ ഒളിപ്പോർ നടത്തി പിടിയിലായ മുണ്ഡ ബ്രിട്ടീഷുകാരന്റെ തടവിലിരിക്കെ ജയിലിൽ വെച്ചാണ് മരണപ്പെടുന്നത്. ആവശ്യമായ ഒരു ചികിത്സയും നൽകാതെ ഗോത്രവർഗ്ഗപോരാളിയെ കൊല്ലുകയായിരുന്നു.

ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. 1882ൽ വനനിയമം അടിച്ചേൽപ്പിച്ച് ബ്രിട്ടീഷുകാർ ഇന്ത്യയിലെ വനസമ്പത്ത് കൊള്ളയടിക്കാനും ഗോത്രസമൂഹത്തെ ഛിന്നഭിന്നമാക്കാനുമാണ് ശ്രമിച്ചത്. മുഴുവൻ ഗോത്രവിഭാഗങ്ങളേയും സംഘടിപ്പിച്ച് ഛോട്ടാ നാഗ്പൂർ കേന്ദ്രീകരിച്ചാണ് ബിർസ മുണ്ട പോരാടിയത്. 1894ലാണ് മുണ്ടയുടെ നേതൃത്വത്തിൽ ചെറുത്തുനിൽപ്പാരംഭിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയല്ല നാമാണ് നമ്മെ ഭരിക്കേണ്ടകതെന്ന ധീരദേശാഭിമാനത്തിന്റെ പോരാട്ട ആഹ്വാനമാണ് മുണ്ട സ്വന്തം ജനങ്ങൾക്കായി നൽകിയത്.

ബിർസ മുണ്ഡയുടെ ജന്മദിനമായ ഇന്ന് ജൻജാതിയ ഗൗരവ് ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായി റാഞ്ചിയിലെ ബിർസമുണ്ഡ മെമ്മോറിയൽ ഗാർഡൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്പ്പോഴും ഊന്നൽ നൽകാറുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കെടുത്ത് പറഞ്ഞിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയത്. അവരുടെ സ്മരണയ്‌ക്കായി മ്യൂസിയങ്ങൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ബിർസ മുണ്ഡ തന്റെ ജീവൻ ബലിയർപ്പിച്ച റാഞ്ചിയിലെ പഴയ സെൻട്രൽ ജയിലിലാണ് മ്യൂസിയവും ഗാർഡനും നിർമ്മിച്ചിരിക്കുന്നത്.

Tags: birsa munda
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies