കൊച്ചി: എറണാകുളം ജില്ല വിട്ടു പോകാൻ അനുമതി തേടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ അപേക്ഷയിൽ വാദം പൂർത്തിയായി. അപേക്ഷയിൽ പ്രത്യേക സാമ്പത്തിക കോടതി ഈ മാസം 22 ന് വിധി പറയും.
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ജയിൽ മോചിതയായ സ്വപ്നയ്ക്ക് ഇ ഡി കേസിൽ ജാമ്യം ലഭിച്ചിരുന്നു.ജാമ്യം നൽകുന്നതിന് മുൻപ് എറണാകുളം ജില്ലാ അതിർത്തിക്ക് പുറത്തേക്ക് പോകാൻ പാടില്ലെന്ന് കോടതി നിബന്ധന മുന്നോട്ട് വെച്ചിരുന്നു.
വീടുള്ള തിരുവനന്തപുരത്തേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നാണ് സ്വപ്നയുടെ ആവശ്യം.ജില്ല വിട്ടുപോകാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് വാദത്തിനിടെ ഇ ഡി കോടതിയിൽ വ്യക്തമാക്കി.എന്നാൽ കേരളത്തിന് പുറത്ത് പോകാൻ അനുവദിക്കരുതെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. അപേക്ഷയിൽ 22 ന് വിധി പറയും.
Comments