മിലാൻ: ലോകകപ്പിലേക്ക് അനായാസം കയറാമെന്ന ഇറ്റലിയുടെ മോഹത്തിന് വിലങ്ങുതടിയായി സമനില. ഇന്നലെ നടന്ന മത്സരത്തിൽ അയർലന്റുമായി സമനില വഴങ്ങേണ്ടി വന്നതാണ് യൂറോപ്യൻ ചാമ്പ്യന്മാർക്ക് വിനയായത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. മറ്റൊരു മത്സരത്തിൽ സ്വിറ്റ്‌സർലന്റ് ബൾഗേറിയയെ 4-0ന് തകർത്തു.
ഇറ്റലിക്ക് യോഗ്യത നേടാൻ ജയം അനിവാര്യമായിരുന്നു. അതേ സമയം യൂറോ കപ്പിൽ ഇറ്റലിയോട് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ഹാരീകെയിനിന്റെ മികവിൽ യോഗ്യത നേടി. സാൻമരിനോയെ 10-0ന് തകർത്തെറിഞ്ഞ വമ്പൻ ജയത്തോടെയാണ് യോഗ്യത നേടിയത്. നാലുഗോളുകൾ നേടി ഹാരീകെയിൻ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ തന്റെ മികവ് ആവർത്തിച്ചു.
വിവിധ ഗ്രൂപ്പുകളിൽ നിന്നായി ജർമ്മനി, ഡെൻമാർക്, ഫ്രാൻസ്, ബെൽജിയം, ക്രൊയേഷ്യ, സ്‌പെയിൻ, സെർബിയ എന്നിവരാണ് ഇംഗ്ലണ്ടിന് ഒപ്പം യോഗ്യത നേടിയത്. നെതർലന്റ്, നോർവ്വേ, തുർക്കി എന്നീ ടീമുകളിൽ ഒരു ടീമിനുകൂടി ഇനി ഒരു മത്സരം ബാക്കിയാണ്. ഇവരിൽ ഒരു ടീം യോഗ്യത നേടും.















