പോളണ്ട് അതിർത്തി പ്രതിസന്ധി: ബെലാറസിൽ നിന്ന് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പോളണ്ട് അതിർത്തി പ്രതിസന്ധി: ബെലാറസിൽ നിന്ന് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 07:58 pm IST
Facebook
Twitter
WhatsAppTelegram

വാഴ്‌സോ: ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് കടക്കാൻ ശ്രമിച്ച കുടിയേറ്റക്കാർക്കെതിരെ പോളിഷ് സൈന്യം കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോളിഷ് സേനയ്‌ക്ക് നേരെ കുടിയേറ്റക്കാർ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതിനെ തുടർന്നാണ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.

ആഴ്ചകളായി മദ്ധ്യപൂർവ്വേഷ്യയിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ യൂറോപ്യൻ യൂണിയനിൽ എത്താനുള്ള ശ്രമത്തിൽ ബെലാറസ് അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇതുവരെ ബെലാറസിൽ നിന്ന് പോളണ്ടിലേക്ക് അതിർത്തി കടക്കാൻ കുടിയേറ്റക്കാർ അയ്യായിരത്തിലധികം ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ബെലാറസിനുള്ളിൽ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ താൽക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.

അതിനിടെ തിങ്കളാഴ്ച കുടിയേറ്റക്കാരിൽ പലരും വേലി പൊട്ടിച്ച് അതിർത്തിയുടെ ബെലാറഷ്യൻ ഭാഗത്ത് ഒത്തുകൂടി. പോളിഷ് സൈന്യം അവരെ തടഞ്ഞു. ഇതിനെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ചൊവ്വാഴ്ച രാവിലെയോടെ കുസ്നിക്കയിലെ അതിർത്തി വേലി ആക്രമിച്ച കുടിയേറ്റക്കാർക്ക് സൈന്യം മറുപടി നൽകിയതായി പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘കുടിയേറ്റക്കാർ ഞങ്ങളുടെ സൈനികരെയും ഉദ്യോഗസ്ഥരെയും കല്ലുകൊണ്ട് ആക്രമിക്കുകയും വേലി തകർത്ത് പോളണ്ടിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരുടെ ആക്രമണം തടയാൻ ഞങ്ങളുടെ സേവനങ്ങൾ കണ്ണീർ വാതകം പ്രയോഗിച്ചു,’ മന്ത്രാലയം ട്വീറ്റ് ചെയ്തു. അതിർത്തിക്കപ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട വസ്തു മൂലം ഒരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റതായും തലയോട്ടി പൊട്ടിയതായി സംശയിക്കുന്നതായും പോളണ്ട് പോലീസ് പറഞ്ഞു.

ബെലാറസ് സേന കുടിയേറ്റക്കാർ സ്റ്റൺ ഗ്രനേഡുകളും മറ്റ് മിസൈലുകളും എറിയുമ്പോൾ നോക്കിനിന്നുവെന്നും പോലീസ് ആരോപിച്ചു. ബെലാറസിന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ കുടിയേറ്റക്കാർക്കെതിരെ പോളണ്ട് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതിനെ അപലപിച്ചു. എന്നാൽ കുടിയേറ്റക്കാർക്ക് അതിർത്തി ലംഘിക്കാൻ കഴിഞ്ഞില്ല.

Tags: belarusMr Lukashenko
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies