സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 36000ൽ അധികം പേർ: കേരള മോഡൽ പാളിയോ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 36000ൽ അധികം പേർ: കേരള മോഡൽ പാളിയോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2021, 10:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 36,000ൽ അധികം ആളുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 36 മരണവും അപ്പീൽ നൽകിയ 171 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് മരണ സംഖ്യ ഉയർന്നത്. 36087 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കൊറോണ പോസിറ്റീവായി 30 ദിവസത്തിനകം സംഭവിക്കുന്ന മരണങ്ങൾ കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഈ കണക്കുകൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് കേരളത്തിലെ മരണ സംഖ്യ വീണ്ടും ഉയർന്നത്.

2020 മാർച്ച് 28നാണ് കേരളത്തിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ തരംഗത്തിൽ 2021 മാർച്ച് മാസം പകുതി വരെ 4406 പേരാണ് മരിച്ചതെങ്കിൽ രണ്ടാം തരംഗത്തിൽ അതിന്റെ മൂന്നിരട്ടി മരണമാണ് ഉണ്ടായത്. രണ്ടാം തരംഗത്തിലെ ഡെൽറ്റ വൈറസിന്റെ വരവോടെയാണ് കേരളത്തിൽ കൊറോണ മരണ സംഖ്യ ഉയരാൻ തുടങ്ങിയത്. കൊറോണ പ്രതിരോധത്തിൽ സർക്കാരിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കൂടിയായപ്പോൾ രോഗികൾ വർദ്ധിക്കുകയും മരണ സംഖ്യ ക്രമാതീതമായി ഉയരുകയും ചെയ്തു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ട് പോലും മരണ സംഖ്യ കുറഞ്ഞിരുന്നില്ല. അശാസ്ത്രീയമാണ് നിയന്ത്രണങ്ങൾ എന്ന് തെളിയിക്കാൻ ഈ കണക്കുകൾ മാത്രം മതിയായിരുന്നു. 2021 ജൂൺ രണ്ടിനാണ് കേരളത്തിലെ പ്രതിദിന മരണ നിരക്ക് ആദ്യമായി 200 കടക്കുന്നത്. രണ്ടാം തരംഗത്തിലെ മരണ നിരക്കിനെ നിയന്ത്രിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നില്ല. കേരളം കൊറോണ മരണങ്ങൾ കുറച്ചു കാണിക്കുന്നുവെന്ന ആരോപണം തുടക്കം മുതലേ ശക്തമായിരുന്നു.

അതേസമയം കൊറോണ നെഗറ്റീവ് ആയ ശേഷം കൊറോണാനന്തര പ്രശ്‌നങ്ങളാൽ മരിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിൽ കൂടുതലായിരുന്നു. നിലവിൽ രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും കൂടുതൽ കേരളത്തിലാണ്. ഇന്ന് കേരളത്തിൽ 5516 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 70,576 സാംപിളുകൾ മാത്രമാണ് പരിശോധിച്ചതെന്നതും ശ്രദ്ധേയം. ഇനിയും അടച്ചിടുന്നത് പ്രതിവിധിയല്ലെന്ന് സർക്കാരിന് തന്നെ മനസിലായപ്പോഴാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇനി ഏക ആശ്രയം സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറും മാത്രമാണ്. ഒപ്പം വാക്‌സിനും.

Tags: covid deathcovid keralaCOVID-19Deathcorona death
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies