തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്ക് കൂട്ടാൻ ബോർഡ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പീക്ക് അവറിൽ ഉപഭോഗത്തിന് ഉയർന്ന നിരക്ക് വേണമെന്ന ചർച്ച വന്നിട്ടുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അനവസരത്തിലുള്ളതാണെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി നിരക്ക് 10 ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല. വൈകുന്നേരം ആറ് മണി മുതൽ രാത്രി 10 മണി വരെയുള്ള പീക്ക് അവറിൽ മാത്രം ചാർജ്ജ് വർദ്ധനവ് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചനയുണ്ട്. അനാവശ്യമായി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. അത് എങ്ങനെ വേണമെന്ന് തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ പരിധി ഉയർത്തി. 20 യൂണിറ്റ് വരെയായിരുന്ന സൗജന്യ വൈദ്യുതി പരിധി 30 യൂണിറ്റാക്കി ഉയർത്തി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യമായിരിക്കും.
Comments