ഇന്ന് തൃക്കാർത്തിക
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ന് തൃക്കാർത്തിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 11:48 am IST
FacebookTwitterWhatsAppTelegram

ഐശ്വര്യത്തിന്റെ പ്രതീകമായി ഇന്ന് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിൽ നടത്തിവരാറുള്ള പ്രധാന ഹൈന്ദവാഘോഷമാണിത്. ഭഗവതിയുടെയും സുബ്രഹ്മണ്യന്റെയും വിശേഷദിവസമായാണ് തൃക്കാർത്തിക കണക്കാക്കുന്നത്. മൺചെരാതുകളിൽ ദീപം തെളിയിച്ച് ദേവിയെ സ്തുതിച്ച് ഈ ദിനം നാടെങ്ങും ആഘോഷിക്കുന്നു. അറിയാം തൃക്കാർത്തികയ്‌ക്കു പിന്നിലെ ഐതീഹ്യം.

ദേവാസുര യുദ്ധത്തിൽ മഹിഷാസുരനെ വധിക്കാൻ ഉപായം കാണാതെ ദേവകൾ എല്ലാവരും ദുഖിതരായി ബ്രഹ്മാവിന്റെ അടുത്ത് ചെന്നു. എന്നാൽ ഇതിനൊരു ഉപായം ബ്രഹ്മാവിന് കാണുവാൻ സാധിച്ചില്ല. അങ്ങനെ എല്ലാ ദേവകളും മഹാവിഷ്ണുവിനെയും പരമശിവനെയും കാണാൻ ചെന്നു. വിവരങ്ങൾ എല്ലാം അറിഞ്ഞു കുപിതരായ ഇവർ മഹിഷാസുരനെ വധിക്കാൻ ആയി ഒരു നാരി രൂപത്തെ സൃഷ്ടിച്ചു.

ഓരോ ദേവന്മാരുടെയും ശക്തി ദേവിയുടെ ഓരോ അവയവം ആയി തീർന്നു. ബ്രഹ്മാവിന്റെ മുഖത്തുനിന്നും ഒരു തേജസ് പുറപ്പെട്ടു. പരമശിവനിൽ നിന്നും ഘോരാക്രിതി പൂണ്ട ശക്തി ജനിച്ചു, വിഷ്ണുവിൽ നിന്നും നീല നിറത്തിൽ ഒരു തേജസ് വന്നു. ഇവ എല്ലാം കൂടിചേർന്നു പതിനെട്ടു കരങ്ങളോട് കൂടിയ ജഗത് മോഹിനി രൂപംകൊണ്ടു. ആ രൂപം കണ്ടു ദേവകൾ സന്തുഷ്ടരായി. ദേവലോകത്തെ മഹിഷന്റെ അടിമത്തത്തിൽ നിന്നും മോചിപ്പികാനായി രൂപമെടുത്ത മഹാമായയെ അവർ വാഴ്‌ത്തി. മഹിഷാസുര നിഗ്രഹം കഴിഞ്ഞു വന്ന ദേവിയെ സ്തുതിച്ചാണ് കേരളത്തിൽ തൃക്കാർത്തിക ആഘോഷിക്കുന്നത്.

തമിഴ്‌നാട്ടിൽ ഇതിനെ ഭരണി ദീപം എന്നും വിഷ്ണു ദീപം എന്നും പറയപ്പെടുന്നു. സുബ്രഹ്മണ്യന്റെ ജന്മദിവസമായും കാർത്തിക തമിഴ്‌നാട്ടിൽ ആഘോഷിക്കുന്നു. പരമശിവന്റെ ദിവ്യ പ്രഭയിൽ നിന്നും കാർത്തിക ദേവിയുടെസഹായത്താൽ സുബ്രഹ്മണ്യൻ ഉണ്ടായി എന്നൊരു വിശ്വാസവും ഉണ്ട്.

ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു എന്നും, സുബ്രഹ്മണ്യനെ എടുത്തു വളർത്തിയത് കാർത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു എന്നും വിശ്വാസമുണ്ട്. തൃക്കാർത്തിക ദീപം തെളിയിക്കുന്ന വീടുകളിൽ മഹാലക്ഷി വസിക്കും എന്നും ഐതിഹ്യം പറയുന്നു.

അഗ്‌നി നക്ഷത്രമാണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹ സാഫല്യത്തിന്റെയും ശുഭത്വത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണ്ണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂർണ്ണബലം സിദ്ധിക്കുന്നത് എന്ന് പറയപ്പെടുന്നു.

മനസ്സിലെ കല്മഷം മാറ്റി മനശുദ്ധി കൈവരിക്കാൻ മൺചെരാതുകളിലെ കാർത്തിക ദീപങ്ങൾക്ക് കഴിയുന്നു എന്നതാണ് തൃക്കാർത്തികയുടെ പ്രാധാന്യം.

Tags: thrikkarthika
ShareTweetSendShare

More News from this section

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി; ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം

ജനം ടിവി ഇടപെടലും ബിഎംഎസിന്റെ പോരാട്ടവും ഫലം കണ്ടു; 108 ആംബുലൻസ് ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് മാനേജ്മെന്റിന്റെ ഉറപ്പ്; ഡ്രൈവർമാരും നേഴ്സുമാരുമടക്കം ആയിരത്തോളം പേർക്ക് ആശ്വാസം ആയിരത്തോളം

നടൻ സലിം കുമാർ  വെന്റിലേറ്റിൽ

എന്ത് ക്യാപ്സ്യൂൾ ഇറക്കും? വീണയുടെ അറസ്റ്റ് ഉണ്ടായാൽ എങ്ങനെ നേരിടും? കനത്ത പ്രതിരോധത്തിൽ സിപിഎം; സന്ദേശ്ഖാലി മാതൃക സ്വീകരിക്കാൻ ഇഡി

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

Latest News

പ്രധാനമന്ത്രിയുടെ സമുദ്രമന്തൻ മിഷൻ വൻ വിജയം; അന്തമാൻ നിക്കോബാർ തീരത്ത് വൻ പ്രകൃതിവാതകശേഖരം

റെയ്ഡിന് പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18. 36 കോടി പിടിച്ചെടുക്കും; വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കും; മാസപ്പടിക്കേസിൽ സ്വത്ത് കണ്ടുകെട്ടലിലേക്ക് ഇ ഡി

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies