ട്രെയിലർ കണ്ടാലറിയാം സിനിമ എങ്ങനെയാകുമെന്ന് ; പ്രതീക്ഷ തെറ്റിക്കില്ല ചുരുളി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ട്രെയിലർ കണ്ടാലറിയാം സിനിമ എങ്ങനെയാകുമെന്ന് ; പ്രതീക്ഷ തെറ്റിക്കില്ല ചുരുളി

വാണി ജയതേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 06:53 pm IST
Facebook
Twitter
WhatsAppTelegram

ഒരു സിനിമയുടെ ആസ്വാദനം, അതിൽ നിന്നും നമ്മൾ എന്ത് പ്രതീക്ഷിച്ചു പോവുന്നു എന്നുള്ളത് അനുസരിച്ചിരിക്കും എന്നതാണ് അനുഭവം. ആ പ്രതീക്ഷയുടെ മീറ്ററിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കൂടാതെ പറഞ്ഞു പോയ ഒരു ലിജോ ജോസ് പെല്ലിശ്ശേരി സിനിമയാണ് ചുരുളി. എന്താണ് പ്രതിപാദ്യ വിഷയം എന്നും, അതിന്റെ ഭാഷയും വ്യാകരണവുമടക്കം കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട് ഈ സിനിമയുടെ ട്രെയിലറിൽ.
എന്നിട്ടും പോരാതെ ടൈറ്റിൽ ഗ്രാഫിക്സ് (അതി മനോഹരമായിട്ടു ചെയ്തിട്ടുണ്ട്. തെളിഞ്ഞു മറയുമ്പോൾ, ഗീതി സംഗീതയുടെ ശബ്ദത്തിൽ ഏറെക്കുറെ വിസ്തരിച്ചു പറഞ്ഞിട്ടുമുണ്ട്. അതിൽ നിന്നും ഒരംഗുലം അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിമാറാതെ പറഞ്ഞു പോയിരിക്കുകയാണ് ലിജോ.

സിനിമയെക്കുറിച്ച് എടുത്തു പറയേണ്ടത് അതിന്റെ ശബ്ദ വിന്യാസത്തിലും ദൃശ്യഭാഷയിലും സംവിധായകൻ കൊടുത്തിരിക്കുന്ന അതിസൂക്ഷ്മമായ കരുതലാണ്. ഒരു ബിഗ് സ്‌ക്രീനിൽ അതിനൊത്ത ആംബിയൻസിൽ കാണേണ്ട കാഴ്ചവട്ടങ്ങളാണ്, കേൾക്കേണ്ട സ്വരസങ്കലനങ്ങളാണ്. സിനിമയുടെ ഭൂമികയെയും അതിലെ കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെയും ഒക്കെ ഐഡന്റിഫൈ ചെയ്‌താൽ, ഭാഷയിൽ നിർലോഭമായി കയറി വരുന്ന തെറിവാക്കുകൾ ഒരു കല്ലുകടിയായി തോന്നേണ്ട കാര്യമില്ല. വലിയ അക്ഷരത്തിൽ 18+ എന്നെഴുതി തുടങ്ങുന്ന സിനിമ കാണാൻ കുട്ടികളെയും കുടുംബത്തെയും കൂട്ടിയിറങ്ങിയവർ പരാതി പറയുന്നതിൽ ഒരു അർത്ഥവുമില്ല.

ഓരോ നടന്മാരും അവരുടെ റോളുകളോട് നീതി പുലർത്തിയിട്ടുണ്ട്. ചെമ്പനായാലും, വിനയ് ഫോർട്ടായാലും, ജാഫർ ഇടുക്കിയായാലും, ജോജു ആയാലും, കൈമെയ് മറന്ന് അഴിഞ്ഞാടുവാനുള്ള അവസരം കൊടുത്തിട്ടുണ്ട്… ചുരുക്കി പറഞ്ഞാൽ എന്താണെന്ന് കൃത്യമായ അവബോധത്തോടെ കാണാൻ ഇരുന്നാൽ നിരാശപ്പെടുന്നത്, ഇത് തീയറ്ററിൽ കാണാൻ ഒത്തില്ലല്ലോ എന്നൊരൊറ്റ കാര്യമായിരിക്കും. അതിന്റെ ബുദ്ധിജീവി വ്യാഖ്യാനങ്ങളും, എഴുതാപ്പുറം വായനയും ഒക്കെ മാറ്റി വെച്ചാൽ ഋജുവായ വലിയ ഏച്ചുകെട്ടലൊന്നും കൂടാതെ ഒന്നാന്തരം സാങ്കേതിക തികവിൽ ഒരു സിനിമ. അതാണ് ചുരുളി .. അത് മാത്രമാണ് ചുരുളി.

Tags: cinemachuruli
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies