ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,302 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 11,787 പേർ രോഗമുക്തി നേടി. ഇതോടെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,24,868 ആയി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 267 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 4,65,349 ആയി. രാജ്യത്ത് ഇതുവരെ 3.44 കോടി പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 3.39 കോടിയും രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 51,59,931 പേർക്ക് കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നൽകി. രാജ്യത്ത് ഇതുവരെ 115.79 ആളുകൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments