ലോക്‌ഡൗണിൽ ബോറടിച്ചപ്പോൾ നിർമ്മിച്ചത് വന്മതിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോക്‌ഡൗണിൽ ബോറടിച്ചപ്പോൾ നിർമ്മിച്ചത് വന്മതിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 11:34 am IST
FacebookTwitterWhatsAppTelegram

ബോറടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും? കൂട്ടുകാരുമൊത്ത് യാത്ര പോകും, സിനിമ കാണും, വെറുതെ പുറത്തിറങ്ങി നടക്കും ഇങ്ങനെയൊക്കയായിരിക്കും പലരുടേയും ഉത്തരം. എന്നാൽ കൊറോണ മഹാമാരി കാരണം വീട്ടിൽ അടച്ചിരിക്കേണ്ട അവസ്ഥയിലൂടെയാണ് മനുഷ്യരാശി കടന്നുപോയത്. ലോക്ഡൗൺ കാലത്തെ ബോറടിമാറ്റാൻ ബക്കറ്റ് ചിക്കൻ മുതൽ ചക്കക്കുരു ഷെയ്‌ക്ക് വരെ പലരും പരീക്ഷിച്ചു. എന്നാൽ ഓസ്‌ട്രേലിയയിലെ ഒരു യുവാവ് ലോക്ഡൗൺ കാലം ചിലവഴിച്ചത് വ്യത്യസ്തമായ രീതിയിലാണ്.

ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസിക്കുന്ന അലി എന്ന യുവാവ് എല്ലാവരെയും പോലെ ആദ്യം മൊബൈലിൽ സമയം ചിലവഴിച്ചു, ചിത്രങ്ങൾ വരച്ചു, നൃത്തം ചെയ്തു, പാചകപരീക്ഷണങ്ങൾ നടത്തി അങ്ങനെ പലതും ചെയ്തു നോക്കി. പക്ഷേ ഒന്നിനും അലിയുടെ ബോറഡി മാറ്റാനായില്ല. അങ്ങിനെയിരിക്കുമ്പോഴാണ് വീട്ടിലെ പൂന്തോട്ടത്തിന് ചുറ്റും ഒരു മതിൽ കെട്ടിയാലോ എന്ന ആശയം അലിയുടെ മനസ്സിലുദിച്ചത്. അലി പണിത മതിൽ കണ്ടാൽ ആരും അമ്പരന്ന് പോകും. വെറും അഞ്ചോ ആറോ അടി ഉയരം വരുന്ന സാധാരണ മതിലല്ല യുവാവ് പണിതിരിക്കുന്നത്. 18 അടി ഉയരം വരുന്ന പടുകൂറ്റൻ മതിൽ. ഒരു ശരാശരി പൂന്തോട്ട വേലിയുടെ മൂന്നിരട്ടി വലിപ്പമുണ്ട് ദി ഗ്രേറ്റ് വാൾ ഓഫ് ചെസ്റ്റർ’ എന്ന വൈറലായ അലിയുടെ മതിലിന്.

എന്നാൽ വിരസത കൊണ്ടു മാത്രമല്ല താൻ ഈ മതിൽ നിർമ്മിച്ചത് എന്നാണ് അലി വ്യക്തമാക്കുന്നത്. കൂടുതൽ സ്വകാര്യത വേണം എന്ന ആഗ്രഹവും മതിൽ നിർമ്മാണത്തിന് പിന്നിലുണ്ടത്രേ..അലിയുടെ ഉദ്ദേശം നടന്നെങ്കിലും ഇപ്പോൾ മതിൽ നിലനിറുത്താനുള്ള പോരാട്ടത്തിലാണ് കക്ഷി. മതിൽ ഉടൻ തകർക്കുകയോ അല്ലെങ്കിൽ നിയമനടപടി നേരിടുകയോ ചെയ്യണമെന്നാണ് അയൽവാസികളുടെ ആവശ്യം.

മതിലിന്റെ ഉയരം തങ്ങളുടെ സുഖകരമായ കാഴ്ചയെ അലോസരപ്പെടുത്തുന്നതായി സമീപവാസികൾ പരാതിപ്പെടുന്നുണ്ട്. മാത്രമല്ല സ്റ്റീൽ ഫ്രെയിമുകളും തടിയും കൊണ്ട് പാർക്വെട്രി ഡിസൈനിലാണ് തന്റെ ഭാഗത്ത് മതിൽ ക്രമീകരിച്ചിരിക്കുന്നത്. എങ്കിലും അയൽവാസിയുടെ ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന ഫ്രയിമുകളും കല്ലുകളുമായി അത്ര ആകർഷണീയമായ രീതിയിലല്ല മതിലിന്റെ നിർമ്മാണം. ഇതാണ് പരിസര വാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കകം മതിൽ പൊളിക്കാൻ അലിക്ക് കംബർലാൻഡ് കൗൺസിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കാര്യമെന്തുമാവട്ടെ ഇത്തരത്തിൽ ബോറഡി മാറ്റാൻ കെട്ടിയതാണെങ്കിലും ഇതിന് മ്യൂസിയത്തിന്റെ ഒരു ലുക്കുണ്ടെന്നാണ് അലി യുടെ വാദം. കഷ്ടപ്പെട്ടും ഇഷ്ടപ്പെട്ടും കെട്ടിയ മതിൽ പൊളിക്കാൻ പറഞ്ഞതിന്റെ വേദനയിലാണിപ്പോൾ യുവാവ്.

 

ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies