സമരം തുടരും; പിടിവാശിയുമായി അതിർത്തിയിലെ പ്രതിഷേധക്കാർ; മഹാപഞ്ചായത്തും ട്രാക്ടർ റാലിയും നടത്തും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമരം തുടരും; പിടിവാശിയുമായി അതിർത്തിയിലെ പ്രതിഷേധക്കാർ; മഹാപഞ്ചായത്തും ട്രാക്ടർ റാലിയും നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 05:05 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിച്ചിട്ടും സമരം തുടരുമെന്ന പിടിവാശിയുമായി അതിർത്തിയിലെ പ്രതിഷേധക്കാർ. ഭാവിപരിപാടികൾ ചർച്ചചെയ്യാനായി ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർലമെന്റിൽ ബിൽ പിൻവലിക്കുന്നതുവരെ അതിർത്തിയിൽ പ്രതിഷേധം തുടരുമെന്ന് സംയുക്ത കിസാൻമോർച്ച അറിയിച്ചു.

ബിൽ പിൻവലിക്കുന്നതിന് പുറമേ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ ആവശ്യം. ക്യാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതുകൊണ്ട് തന്നെ നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കിയ ശേഷമേ പ്രതിഷേധം പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും സംഘടന പറയുന്നു. ഈ സാഹചര്യത്തിൽ മുൻനിശ്ചയിച്ച പ്രകാരം, ട്രാക്ടർ റാലിയും മഹാപഞ്ചായത്തും നടത്താനും കോർകമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. നവംബർ 29 നാണ് മഹാപഞ്ചായത്തും, ട്രാക്ടർ റാലിയും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ കർഷകരുമായി ചർച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാമെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ കോർ കമ്മിറ്റി യോഗത്തിലെ നിലവിലെ തീരുമാനം. അതേസമയം സംയുക്ത കിസാൻ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ അടുത്ത ദിവസം യോഗം ചേരും.

നവംബർ 22 ന് ലക്‌നൗവിൽ മഹാപഞ്ചായത്തും, 26ന് ഗാസിപൂർ- സിംഗു അതിർത്തിയിൽ ട്രാക്ടർ റാലിയും മുൻ നിശ്ചയിച്ചതു പ്രകാരം നടത്തും. പ്രതിഷേധക്കാരെ അണിനിരത്തി സമരത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കും. തങ്ങൾക്ക് തൃപ്തികരമായ നടപടി കേന്ദ്രം സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാർ വ്യക്തമാക്കി.

Tags: farm lawProtestboarder
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies