ലക്നൗ : ഭാര്യയുടെയും ഭാര്യാസഹോദരന്റെയും പീഡനത്തെ തുടർന്ന് നവവരൻ ജീവനൊടുക്കി. ബാബ്റി സ്വദേശിയായ 23 കാരനാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഇയാളുടെ സഹോദരി പോലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസമായിരുന്നു യുവാവ് വിഷം കഴിച്ചത്. കിടപ്പുമുറിയിൽ അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് യുവാവിനെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ രാത്രിയോടെ മരിച്ചു.
കഴിഞ്ഞ ആഴ്ചയാണ് യുവാവ് വിവാഹിതനായത്. ശേഷം ഭാര്യവീട്ടിലെത്തിയപ്പോൾ സഹോദരനും ഭാര്യയും ചേർന്ന് യുവാവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സഹോദരി നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം തന്നെ അറിയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് സഹോദരൻ ആത്മഹത്യ ചെയ്തതെന്നും സഹോദരിയുടെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments