തിരുവനന്തപുരം : ഫേസ്ബുക്ക് പേജിൽ തെറിയഭിഷേകം നടത്തി നടൻ വിനായകൻ. തന്റെ ഫേസ്ബുക്ക് പേജിലാണ് താരം അസഭ്യ വർഷം നടത്തിയത്. ഇത് വിവാദമായതോടെ മിനിറ്റുകൾക്കകം വിനായകൻ പോസ്റ്റുകൾ നീക്കം ചെയ്യുകയായിരുന്നു.
ആറിലധികം പോസ്റ്റുകളായാണ് വിനായകൻ അസഭ്യ വാക്കുകൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. എന്നാൽ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചു. താരത്തിന്റെ നിലവാരം ചോദ്യം ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് സംസ്കാരമില്ലേ എന്നുളള കമന്റുകളും എത്തുന്നുണ്ട്. തുടർന്ന് മിനിറ്റുകൾക്കകം വിനായകൻ തന്നെ ഈ പോസ്റ്റുകൾ നീക്കം ചെയ്യുകയായിരുന്നു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചുരുളി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ അശ്ലീല പദങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് നവമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിരിക്കുകയാണ്. ഇതിനെ പിന്തുണച്ചുകൊണ്ട് സിനിമാ രംഗത്തുള്ള നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഇത്തരം അശ്ലീല വാക്കുകൾ വിനായകൻ പങ്കുവെച്ചിരിക്കുന്നത്.
Comments