പെട്രോൾ വില: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും വിജയരാഘവൻ; കേന്ദ്രം നന്നായി കുറച്ചാൽ വില കുറയുമെന്ന് പ്രതികരണം; സംസ്ഥാന നികുതിയിൽ മറുപടിയില്ല
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെട്രോൾ വില: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വീണ്ടും വിജയരാഘവൻ; കേന്ദ്രം നന്നായി കുറച്ചാൽ വില കുറയുമെന്ന് പ്രതികരണം; സംസ്ഥാന നികുതിയിൽ മറുപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 11:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി വീണ്ടും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് സംസ്ഥാനം നികുതി കുറയ്‌ക്കാത്തത് വിഴുങ്ങി എ വിജയരാഘവൻ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്.

കേന്ദ്രസർക്കാർ പെട്രോളിന് വ്യത്യസ്തങ്ങളായ തീരുവകൾ വർദ്ധിപ്പിക്കുകുയും സെസുകൾ ചുമത്തുകയും ചെയ്തു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയണമെങ്കിൽ കേന്ദ്രം അതിന്റെ വില നന്നായി കുറച്ചാൽ മതി. സ്വാഭാവികമായും സംസ്ഥാന നികുതിയിലും കുറവ് വരും ജനങ്ങൾക്ക് നല്ല സമാശ്വാസം ലഭിക്കും വിജയരാഘവൻ പരിഹസിച്ചു.

കേന്ദ്രസർക്കാർ പെട്രോളിന് എക്‌സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന് 10 രൂപയും ദീപാവലി തലേന്ന് കുറച്ചിരുന്നു. 25 ലധികം സംസ്ഥാനങ്ങൾ ഇതിന്റെ ചുവടു പിടിച്ച് സംസ്ഥാന നികുതിയിലും കുറവ് വരുത്തിയെങ്കിലും കേരളം ഒരു പൈസ പോലും കുറച്ചിട്ടില്ല. പ്രതിഷേധങ്ങൾ ഉയർന്നിട്ടും കുറയ്‌ക്കാനാകില്ലെന്ന നിലപാടാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ പ്രധാന വരുമാനമാർഗമാണെന്നും ചിലവുകൾ നടക്കാൻ മറ്റ് മാർഗമില്ലെന്നുമായിരുന്നു വിശദീകരണം. ഈ വസ്തുത മറച്ചുവെച്ചാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിജയരാഘവന്റെ വാക്കുകൾ.

പെട്രോൾ ഉൽപ്പന്നങ്ങളുടെ വിലയിൽ ഉണ്ടായ വർദ്ധനവാണ് വിലക്കയറ്റത്തിന് കാരണമെന്നും സിപിഎം അതിനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ തീരുമാനിച്ചതായും വിജയരാഘവൻ പറഞ്ഞു. പച്ചക്കറി വിപണിയിൽ ഉൾപ്പെടെ വില റോക്കറ്റ് പോലെ കുതിച്ചിട്ടും സംസ്ഥാന സർക്കാർ ഇടപെടാൻ തയ്യാറായിട്ടില്ല. ഇതും വിജയരാഘവൻ പരാമർശിച്ചില്ല. സംസ്ഥാന സർക്കാരിന്റെ വീഴ്ച ഇവിടെയും പാർട്ടി ആക്ടിങ് സെക്രട്ടറി മൂടിവെച്ചു.

കേരളത്തിന്റെ വികസന പദ്ധതികൾക്ക് വേണ്ടത്ര കേന്ദ്രസഹായം നൽകാത്തതിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിജയരാഘവൻ പറഞ്ഞു. കെ. റെയിലിനെയും വിജയരാഘവൻ ന്യായീകരിച്ചു. നാല് ചക്ര വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുടെയും സാന്ദ്രത രാജ്യത്ത് ഏറ്റവും കൂടുതലുളള സംസ്ഥാനമാണ് കേരളം. റോഡ് വഴിയുളള ഗതാഗതം ഏറ്റവും പ്രയാസമുളളതായി മാറി. ആളുകളുടെ ചലനത്തിൽ വേഗതയുണ്ടാകുക എന്നത് ആവശ്യമാണ്. കൂടുതൽ നിക്ഷേപം ആകർഷിക്കാനും അത് സഹായിക്കും. അതാണ് കെ. റെയിലിന്റെ ഉദ്ദേശ്യം. ഭാവിയുടെ അടിത്തറ പണിയുന്നതാണ് പദ്ധതിയെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്നും വിജയരാഘവൻ പറഞ്ഞു.

Tags: CPIMA VijayaraghavanFuel Tax
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies