അനുമതിയില്ലാതെ ദത്ത് നൽകിയ സംഭവം ; അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു

Published by
Janam Web Desk

തിരുവനന്തപുരം : എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിച്ചു. രാത്രി എട്ടരയോടെയാണ് കുഞ്ഞുമായി ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കുട്ടി അനുപമയുടേതാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കും.

പരിശോധനയ്‌ക്കായി അനുപമയുടെയും, ഭർത്താവ് അജിത്തിന്റെയും സാമ്പിളുകൾ അടുത്ത ദിവസം ശേഖരിക്കും. പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവരും. ഇതിന് ശേഷമേ കുഞ്ഞിനെ അനുപയ്‌ക്ക് കൈമാറുകയുള്ളൂ. അതുവരെ ശിശു സംരക്ഷണ ഓഫീസർ നിശ്ചയിക്കുന്ന ആൾ കുട്ടിയെ സംരക്ഷിക്കും.

ആന്ധ്രയിലെ ദമ്പതികളിൽ നിന്നും കുഞ്ഞിനെ ഇന്നലെ വൈകീട്ടോടെയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്. പോലീസ് സംരക്ഷണത്തോടെയാണ് കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്.

Share
Leave a Comment