ട്രോളുകള്‍ നിരോധിക്കണം, കമന്റുകള്‍ നിയന്ത്രിക്കണം: ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകളുണ്ട്: മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ച് ഗായത്രി സുരേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രോളുകള്‍ നിരോധിക്കണം, കമന്റുകള്‍ നിയന്ത്രിക്കണം: ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകളുണ്ട്: മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ച് ഗായത്രി സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 11:24 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ ട്രോളുകൾ കേരളത്തിൽ നിരോധിക്കണമെന്ന ആവശ്യവുമായി നടി ഗായത്രി സുരേഷ്. ട്രോളുകൾ നിരോധിക്കുന്നതിന് പുറമെ സമൂഹമാദ്ധ്യമങ്ങളിൽ കമന്റ് ഇടാനുള്ള സൗകര്യം ഇല്ലാതാക്കണമെന്നും ഗായത്രി ആവശ്യപ്പെടുന്നു. നമ്മൾ മിണ്ടാതിരിക്കുമ്പോൾ നമുക്കെതിരെ ആരോപണങ്ങൾ ഉയർന്ന് വരികയാണ്. ട്രോളുകൾ നല്ലതാണെന്ന് പറഞ്ഞാലും, ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ട്രോളുകളും വൃത്തികെട്ട കമന്റുകളും മാത്രമാണ് ഉള്ളത്. ഇതിനെ നിരോധിക്കാനുള്ള നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കണമെന്നാണ് ഗായത്രി ആവശ്യപ്പെടുന്നത്. ഫെയ്‌സ്ബുക്കിലേയും യൂട്യൂബിലേയും കമന്റുകൾ നീക്കാൻ പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. മുഖ്യമന്ത്രി വിചാരിച്ചാൽ ഇത് നടക്കുമെന്നും ഗായത്രി പറയുന്നു. ലൈവ് വീഡിയോയിൽ എത്തിയായിരുന്നു ഗായത്രിയുടെ അഭ്യർത്ഥന.

ട്രോളുകൾ നല്ലതല്ലെന്നും ആളുകളെ പരിഹസിക്കുക എന്നത് മാത്രമാണ് അതിന്റെ ഉദ്ദേശമെന്നും ഗായത്രി പറയുന്നു. ട്രോളുകൾ എന്നാൽ ഒരു തരം അടിച്ചമർത്തലാണത്. ഇനി വരുന്ന തലമുറ കണ്ട് പഠിക്കുന്നത് ഇതാണ്. അടിച്ചമർത്തുന്ന തലമുറയല്ല, പരസ്പരം സഹകരിക്കുന്ന സഹായിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടത്. എനിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. അത്രയും അടിച്ചമർത്തലുകൾ സംഭവിച്ചു കഴിഞ്ഞത് കൊണ്ട് ഇനി പറയാനുള്ളത് പറയും. മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ് ഇനി എനിക്ക് പറയാനുള്ളത്. ഞാൻ സാറിനെ ഏറെ ബഹുമാനിക്കുന്നുണ്ട്. സാറിന്റെ ആശയങ്ങളും നടപടികളും എല്ലാം എനിക്ക് ഇഷ്ടമാണ്. സാറിന്റെ അടുത്ത് എന്റെ സന്ദേശം എത്തും.

സോഷ്യൽമീഡിയ ജനജീവിതത്തെ ഭരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് എടുത്താൽ എല്ലാത്തിനും കീഴെ വൃത്തികെട്ട കമന്റുകളാണ്. സാറിന് സാധിക്കുമെങ്കിൽ നല്ല നാടിനായി ഈ ട്രോളുകൾ നിരോധിക്കണം. എലിയെ പേടിച്ച് ഇല്ലം ചുടുമെന്ന് പറയുന്നത് പോലെ, ഇവിടെ നമുക്ക് എലിയെ ചുടാം. ഇതൊരു അപേക്ഷയാണ്. സാറ് വിചാരിച്ചാൽ നടക്കും. ഇതൊരു അപേക്ഷയാണ്. എല്ലായിടത്തും കമന്റ് സെക്ഷൻ ഓഫ് ചെയ്ത് വക്കണം. പറ്റില്ലെങ്കിൽ ട്രോളുകൾ എങ്കിലും നിരോധിക്കണം. ആളുകൾക്ക് ഭയം വരണം. ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം. എന്നെ അത്രമാത്രം അടിച്ചമർത്തി. ഇവരെ വളരാൻ വിടരുത്.കേരളം നശിപ്പിക്കാനുള്ള കരുത്ത് ഇവർക്കുണ്ട്. ദയവായി എല്ലാവരും എന്നെ പിന്തുണയ്‌ക്കണം. ട്രാഫിക് സിനിമയിൽ പറയുന്നത് പോലെ ഇന്ന് എന്നെ പിന്തുണച്ചില്ലെങ്കിൽ ഈ ദിവസവും കടന്നു പോകും. എനിക്ക് ഇനിയും ഒരുപാട് ട്രോളുകൾ വരും. എന്നെ ഇനിയും അടിച്ചമർത്തും. പക്ഷേ എന്നെ പിന്തുണച്ചാൽ സമൂഹത്തിൽ ഒരുപാട് മാറ്റം വരും. സമൂഹമാദ്ധ്യമത്തിലെ ഒന്നോ രണ്ടോ ലക്ഷം ആളുകളല്ല കേരളം. ഇവിടെ ബുദ്ധിയും വിവരവുമുള്ള ഒരുപാട് ആളുകളുണ്ടെന്നും ഗായത്രി പറയുന്നു.

Tags: Gayathri Suresh
Share
Tweet
SendShare

More News from this section

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies